city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | കരിപ്പൂരില്‍നിന്ന് അബൂദാബിയിലേക്ക് പോകുന്ന വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

Police arrested a men behind Bomb threat to flight
Photo: Arranged

● പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
● ഈ മാസം 28ാം തീയതി വൈകിട്ട് 5:10നാണ് സംഭവം.
● എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമയച്ചത്.

കൊച്ചി: (KasargodVartha) കരിപ്പൂരില്‍ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഹമ്മദ് ഇജാസി (Muhammad Ejaz-26) നെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകുന്ന എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി 3എല്‍204 വിമാനത്തിനാണ് ഭീഷണി നടത്തിയത്. 

ഈ മാസം 28ാം തീയതി വൈകിട്ട് 5:10നാണ് സംഭവം. പ്രതിയുടെ ഇമെയില്‍ അക്കൗണ്ടില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമയച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

#karipurairport #bombthreat #arrest #kerala #aviationsecurity

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia