വളര്‍ത്തുനായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ യജമാനന്‍ അറസ്റ്റില്‍
കൊച്ചി: (www.kasargodvartha.com 12.12.2020) വളര്‍ത്തുനായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ യജമാനന്‍ അറസ്റ്റില്‍. നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നം ഹൗസില്‍ യൂസഫിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നെടുമ്പാശേരി അത്താണിക്കു സമീപമാണ് ക്രൂരമായ സംഭവം. നായയുടെ കഴുത്തില്‍ കെട്ടിയ കയറിന്റെ മറ്റേ അറ്റം ഓടുന്ന കാറുമായും ബന്ധിപ്പിച്ച ശേഷം കാര്‍ ഓടിച്ച് പോവുകയായിരുന്നു.
നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോയി. കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് പറഞ്ഞു. മോട്ടാര്‍ വാഹന നിയമപ്രകാരവും കേസെടുത്തു. കാര്‍ പിടിച്ചെടുത്തു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കും. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തളര്‍ന്നു വീണ നായയെ റോഡിലൂടെ വലിച്ചഴച്ചതോടെ നായയുടെ ശരീരം മുഴുവന്‍ പരിക്കേറ്റിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവര്‍ നായയെ വഴിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
Keywords: Kochi, News, Kerala, arrest, Top-Headlines, Crime, Dog, Injured, Man arrested for dragged the pet dog through road