Arrest | വെള്ളം ചോദിച്ചെത്തി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Nov 6, 2024, 22:44 IST
Representational Image Generated by Meta AI
● 20 കാരിയാണ് പരാതി നൽകിയത്
● രിസരവാസികൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു
ആദൂർ: (KasargodVartha) വീടിന് സമീപം വസ്ത്രങ്ങൾ അലക്കുകയായിരുന്ന യുവതിയോട് വെള്ളം ചോദിച്ചെത്തി, മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ യുവാവ് അറസ്റ്റിലായി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പി കെ അജിതിനെ (23) യാണ് എസ്ഐ സി റുമേഷ് അറസ്റ്റ് ചെയ്തത്.
ടാപിങ് തൊഴിലാളിയാണ് ഇയാൾ. ബുധനാഴ്ച രാവിലെ 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 20 കാരിയാണ് പരാതി നൽകിയത്. യുവതി ബഹളം വെച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പരിസരവാസികൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്, അജിത്തിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#KeralaCrime #lAssault #WomenSafety #KeralaPolice