Arrested | '2 വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം'; ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ ലോഡ്ജ് വളഞ്ഞ് അറസ്റ്റ് ചെയ്തു
Nov 22, 2022, 17:59 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com) റോഡിലൂടെ നടന്ന് പോവുകയായിരുന്ന രണ്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ ലോഡ്ജ് വളഞ്ഞ് അറസ്റ്റ് ചെയ്തു. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് റിയാസിനെ (30) യാണ് ചിറ്റാരിക്കല്‍ സിഐ രഞ്ജിത് രവീന്ദ്രന്റെയും എസ്‌ഐ അരുണന്റെയും നേതൃത്വലുള്ള പൊലീസ് സംഘം പിടികൂടിയത്.
15 ഉം 13 ഉം വയസുള്ള വിദ്യാര്‍ഥിനികളെയാണ് ബൈകിലെത്തിയ യുവാവ് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇക്കഴിഞ്ഞ നവംബര്‍ ഏഴിന് വൈകീട്ട് വിദ്യാര്‍ഥിനികള്‍ ക്ലാസ് വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും നല്‍കിയ വിവരം അനുസരിച്ച് ബൈകിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിലായിരുന്ന യുവാവ് ലോഡ്ജില്‍ കഴിയുന്നതായുള്ള വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിന്തുടര്‍ന്ന് ലോഡ്ജിലെത്തുകയും സമര്‍ഥമായ നീക്കത്തിലൂടെ യുവാവിനെ പിടികൂടുകയും ആയിരുന്നു.
ടവര്‍ ലൊകേഷന്‍ നോക്കിയാണ് പൊലീസ് കണ്ണൂരിലെ ലോഡ്ജില്‍ എത്തിയത്. സംഭവത്തിന് ശേഷം കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു പ്രതി. യുവാവിനെതിരെ രണ്ട് പോക്‌സോ കേസുകള്‍ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി യുവാവിനെ റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Molestation, Arrested, Assault, Man arrested for assault attempt against girl students.
< !- START disable copy paste -->