Booked | വ്യാപാര സ്ഥാപനത്തിൽ കൃത്രിമം കാണിച്ചത് ചോദ്യം ചെയ്തതിന് മർദിച്ചെന്ന് പരാതി; 3 പേർക്കെതിരെ കേസെടുത്ത് പൊലീസ്
● സംഭവം കാഞ്ഞങ്ങാട്
● കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി
● പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
കാഞ്ഞങ്ങാട്: (KasargodVartha) വ്യാപാര സ്ഥാപനത്തിൽ പങ്കാളി കൃത്രിമം കാണിച്ചത് കണ്ടെത്തി ചോദ്യം ചെയ്തതിന് പിതാവിനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് സൗതിലെ ബദരിയ മൻസിലിൽ സാബിത്ത് മുഹമ്മദ് കാസീം അഹ്‌മദിന്റെ പരാതിയിലാണ് പങ്കാളിയായ കെഎം അശ്റഫ്, എം വി സിദ്ദീഖ്, അശറഫിൻ്റെ ഭാര്യ ഫൗസിയ എന്നിവർക്കെതിരെ കേസെടുത്തത്. ഈ മാസം ഒന്നാം തീയ്യതി ഉച്ചക്ക് പന്ത്രണ്ട് മണിക്കായിരുന്നു പരാതിക്കാസ്‌പദമായ സംഭവം നടന്നത്.
കാഞ്ഞങ്ങാട് നൂർ മസ്‌ജിദിന് സമീപം പരാതിക്കാരനും പിതാവും ഒന്നാം പ്രതിയും പാർട്‌ണർമാരായി നടത്തി വരുന്ന റെക്‌സികോസ്മെറ്റിക്സ് എന്ന കടയുടെ നടത്തിപ്പിൽ ഒന്നാം പ്രതി കൃത്രിമം കാണിച്ചത് ചോദ്യം ചെയ്‌ത വിരോധത്തിൽ പ്രതികൾ പരാതിക്കാരന്റെ പിതാവിനെ തടഞ്ഞു നിർത്തി അക്രമിച്ചുവെന്നാണ് കേസ്.
#KNews #KeralaCrime #BusinessDispute #AssaultCase #PoliceInvestigation