Crime | മലബാര്‍ എക്‌സ്പ്രസില്‍ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിന്റെ മുഖത്തടിച്ചതായി പരാതി; ഒടുവില്‍ രണ്ടംഗ സംഘം ട്രെയിനിന് നേരെ കല്ലേറും നടത്തി; ദൃശ്യം പുറത്ത്; കേസെടുത്ത് അന്വേഷണം
● കാസർകോട് റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● യുവതി മൊബൈൽ ഫോണിൽ കല്ലെറിയുന്ന ദൃശ്യങ്ങൾ പകർത്തിയിരുന്നു.
ബേക്കല്‍: (KasargodVartha) മലബാർ എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന പെൺസുഹൃത്തിനെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദിക്കുകയും, പിന്നീട് ട്രെയിനിന് നേരെ കല്ലെറിയുകയും ചെയ്തതായി പരാതി. ട്രെയിനിന് കല്ലെറിയുന്നതിൻ്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കാസർകോട് റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മലപ്പുറം സ്വദേശി റിജാസിൻ്റെ പരാതിയിലാണ് കാസർകോട് റെയിൽവേ പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന 16630 നമ്പർ മലബാർ എക്സ്പ്രസ്സിൽ വെച്ചാണ് യുവാവിനൊപ്പം ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന പെൺസുഹൃത്തിനെ രണ്ടംഗ സംഘം ശല്യം ചെയ്തത്.
ട്രെയിൻ മംഗളൂറിൽ നിന്നും യാത്ര ചെയ്തു വരവെ, 07:30 മണിയോടെ ട്രെയിൻ ബേക്കൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയത്ത്, കണ്ടാലറിയാവുന്ന രണ്ടുപേർ യുവാവിൻ്റെ പെൺസുഹൃത്തിനെ മോശമായി നോക്കിയത് ചോദ്യം ചെയ്ത വിരോധം വെച്ച് യുവാവിനെ തടഞ്ഞു നിർത്തി മുഖത്ത് കൈകൊണ്ട് അടിക്കുകയും, ബേക്കലിൽ എത്തിയപ്പോൾ ട്രെയിനിൽ നിന്നും ഇറങ്ങി യുവാവും പെൺകുട്ടിയും ഇരിക്കുന്ന ഭാഗത്തേക്ക് ട്രെയിനിന് നേരെ കല്ലെറിയുകയും ചെയ്തുവെന്നാണ് പരാതി.
കല്ലെറിയുന്നത് പെൺകുട്ടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. പിന്നീട് യുവാവ് സംഭവത്തിൽ കാസർകോട് റെയിൽവേ പോലീസിന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മംഗളൂറിൽ നിന്നും മലപ്പുറത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവും പെൺകുട്ടിയും. യുവാക്കളും ഇവിടെ നിന്ന് തന്നെയാണ് കയറിയതെന്നാണ് സൂചന. പെൺകുട്ടി എടുത്ത വീഡിയോയുടെയും യുവാക്കൾ കയറിയ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെയും ബേക്കലിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയിൽവേ പോലീസ്.
ഈ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക.
Two men attacked a woman on the Malabar Express train, assaulted the man who questioned them, and later threw stones at the train. The incident occurred at Bekal Railway Station. Kasaragod Railway Police have registered a case and are investigating, using video evidence and CCTV footage.
#MalabarExpress #TrainAttack #Attack #Crime #KeralaPolice #RailwayIncident