Drug Raid | മഞ്ചേശ്വരത്ത് പരക്കെ മയക്കുമരുന്ന് റെയ്‌ഡ്; ലോഡ്ജിൽ നിന്നും 2 പേർ 13 ഗ്രാം എംഡിഎംഎയും, വിറ്റുകിട്ടിയ 7 ലക്ഷം രൂപയുമായി അറസ്റ്റിൽ; മറ്റ് 2 യുവാക്കളും പിടിയിൽ
● രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്.
● മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂടറും കസ്റ്റഡിയിൽ എടുത്തു.
മഞ്ചേശ്വരം: (KasargodVartha) പൊലീസ് നടത്തിയ മയക്കുമരുന്ന് റെയ്‌ഡുകളിൽ നാലു പേർ അറസ്റ്റിലായി. രണ്ടു പേരെ മഞ്ചേശ്വരത്തെ മെട്രോ ലോഡ്ജിൽ നിന്ന് 13 ഗ്രാം എഡിഎംഎയുമായും മയക്കുമരുന്ന് വിറ്റുകിട്ടിയ ഏഴ് ലക്ഷം രൂപയുമായും അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അൻവറും, കർണാടക സ്വദേശി മുഹമ്മദ് മൻസൂറുമാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചയോടെ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ലോഡ്ജ് റെയ്‌ഡ് ചെയ്ത് മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ, ഉപ്പള റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ച് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സിഎ മുഹമ്മദ് ഫിറോസിനെ (22) 7.06 ഗ്രാം എംഡിഎംഎയുമായി എസ്ഐ കെ ആർ ഉമേശനും സംഘവും അറസ്റ്റ് ചെയ്തു. കൂടാതെ, കുഞ്ചത്തൂർ പദവിൽ വെച്ച് 4.67 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അല്ലാമ ഇഖ്ബാലിനെ (22) എസ്ഐ കെ ജി രതീഷും സംഘവും പിടികൂടി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്‌കൂടറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Four people were arrested in Manjeshwaram for possession of MDMA and cash. The police raid targeted key drug suppliers, including those attempting to smuggle drugs.
#DrugRaid #Manjeshwaram #MDMA #PoliceArrest #Kasargod #CrimeNews