മുക്കുപണ്ടം പണയം വെച്ച് 13 പേർ ബാങ്കിനെ കബളിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി പിടിയിലായി; മുക്കുപണ്ടം നിർമിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തു
Jul 24, 2021, 10:27 IST
ഉദുമ: (www.kasargodvartha.com 24.07.2021) വ്യത്യസ്ത സമയങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ 13 പേർ കബളിപ്പിച്ചതായ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സുഹൈർ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് മുക്കുപണ്ടം നിർമിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് ഇൻഡ്യൻ ഓവർസീസ് ബാങ്കിന്‍റെ ഉദുമ ശാഖയിൽ നിന്ന് 2.75 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നതായി ബാങ്ക് മാനജർ റിജുവാണ് പൊലീസിൽ പരാതി നൽകിയത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന്റെ നിർദേശപ്രകാശം ബേക്കൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സുഹൈർ മൂന്ന് തവണയും തുടർന്ന് ഇയാളുടെ ബന്ധത്തിലുള്ള ബാക്കിയുള്ളവരും വിവിധ അകൗണ്ടുകളിലൂടെയും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സുഹൈർ തന്നെയാണ് മറ്റുള്ളവരെയും ബാങ്ക് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയതെന്നും വിശ്വാസം കൊണ്ടാണ് ആഭരണങ്ങളിൽ കൂടുതൽ പരിശോധനയ്ക്ക് തയ്യാറാവാത്തതെന്നും പരാതിയിലുണ്ട്. ഓഡിറ്റിംഗ് സമയത്ത് സ്വർണത്തിൽ സംശയം തോന്നിയതിനാൽ വിശദമായി പരിശോധിച്ചപ്പോൾ ഇവയെല്ലാം മുക്കുപണ്ടമാണെന്ന് തെളിയുകയായിരുന്നുവെന്ന് മാനജർ വ്യക്തമാക്കുന്നു.
ഉരച്ചുനോക്കുന്ന ഭാഗത്ത് സ്വർണം തന്നെ വെക്കുകയും മറ്റുഭാഗങ്ങളിൽ മുക്കുപണ്ടം പണയം ചേർത്തുമാണ് തട്ടിപ്പ് നടത്തിയത്. അതേസമയം സ്വർണം പണിക്കാരനായ താൽകാലിക ജീവനക്കാരനെ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കിലെ മറ്റുള്ളവർക്കും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുവെന്നാണ് വിവരം.
മേൽപറമ്പ്, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിലെ ഹസൻ, റുശൈദ്, അബ്ദുർ റഹീം, എം അനീസ്, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജംശീദ്, മുഹമ്മദ് ശഹമത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്‌വാൻ, മുഹമ്മദ് ഹാശിം, ഹാരിസുല്ല എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
Keywords: Kasaragod, Kerala, News, Crime, Cheating, Arrest, Gold, Bank, Police, Police-Station, Melparamba, Investigation, Bank Loans, Worker, Fraud, Bekal, Top-Headlines, Main accused in the bank fraud case arrested.
< !- START disable copy paste -->