പ്രണയം; കാമുകനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി യുവതിയുടെ സഹോദരന്‍
Jun 8, 2020, 10:12 IST
മൂവാറ്റുപുഴ: (www.kasargodvartha.com 08.06.2020) പ്രണയബന്ധത്തെ എതിര്‍ത്തി യുവതിയുടെ സഹോദരന്‍ കാമുകനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. പരിക്കേറ്റ പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖിലിനെ (19) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് ആണ് അക്രമിച്ചതെന്നാണ് പരാതി. എല്‍ദോസിന്റെ സഹോദരിയുമായി എറണാകുളത്ത് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഖില്‍ പ്രണയത്തിലായിരുന്നു. ഇതിനെ ബേസില്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ അടുപ്പം തുടരുകയായിരുന്നു.
ഇതിന്റെ വിരോധത്തില്‍ മാസ്‌ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബേസില്‍ വടിവാള്‍ കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സഹോദരന്‍ വടിവാളുമായി വീട്ടില്‍നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kerala, news, Top-Headlines, Assault, Crime, Police, Love: Youth attacked by girl's brother
< !- START disable copy paste -->