Arrested | 'സംസ്ഥാന ലോടറി ടികറ്റ് നമ്പർ തിരുത്തി തട്ടിപ്പ്'; യുവാവ് അറസ്റ്റിൽ
Dec 5, 2022, 22:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കേരള സംസ്ഥാന ഭാഗ്യക്കുറി ടികറ്റിൽ നമ്പർ തിരുത്തി ലോടറി വിൽപനക്കാരനെ കബളിപ്പിച്ച് 5000 രൂപ തട്ടിയെടുത്തെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലകൃഷ്ണ പൂജാരി (38) യെയാണ് ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെപി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ നവംബർ 27 നാണ് സംഭവം. ലോടറി വിൽപനക്കാരൻ അമ്പലത്തറ ഏച്ചിക്കാനത്തെ കെ ഗോപാലൻ (62) ആണ് പരാതിക്കാരൻ. ടൗണിൽ നവരംഗ് ബാറിന് സമീപം വെച്ച് അക്ഷയ ഭാഗ്യക്കുറി ടികറ്റുമായിയെത്തിയ ഇയാൾ 5000 രൂപ അടിച്ചതായി പറഞ്ഞുകൊണ്ട് ടികറ്റ് നൽകി 2000 രൂപയും ബാക്കി തുകക്ക് ലോടറി ടികറ്റുമായി തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് പരാതി.
ലോടറി വിൽപനക്കാരൻ ഏജന്റിന് ടികറ്റ് കൈമാറിയപ്പോഴാണ് ടികറ്റ് നമ്പറിൽ കൃത്രിമം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. സമ്മാനാർഹമായ 9902 നമ്പർ, പ്രതിയുടെ കൈയിലുണ്ടായിരുന്ന 2902 നമ്പർ ടികറ്റിൽ തിരുത്തി മാറ്റി തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ കേസെടുത്ത ഹൊസ്ദുർഗ് പൊലീസ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Keywords: Kasaragod, Kerala, News, Top-Headlines, Arrested, Police, Crime, Case, Badiyadukka, Lottery fraud; youth arrested.