എല്‍ ബി എസ് കോളജിലെ അക്രമം; വിവരമറിഞ്ഞെത്തിയ സി ഐയ്ക്കും പോലീസുകാര്‍ക്കു നേരെ കല്ലേറ് നടത്തിയ 70 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു, മൂന്ന് പേര്‍ അറസ്റ്റില്‍
Oct 25, 2018, 10:18 IST
ബോവിക്കാനം: (www.kasargodvartha.com 25.10.2018) എല്‍ ബി എസ് കോളജിലെ അക്രമ സംഭവ വിവരമറിഞ്ഞെത്തിയ സി ഐയെ ആക്രമിച്ച 70 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആദൂര്‍ സി.ഐ എം.എ മാത്യുവിന്റെ പരാതിയിലാണ് 70 പേര്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ സംഭവസ്ഥലത്തു നിന്നും പിടിയിലായ മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് കോളജില്‍ അക്രമമുണ്ടായത്.
പോലീസിനു നേരെയുണ്ടായ കല്ലേറില്‍ സി ഐക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് 70 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ്.എഫ്.ഐ. പ്രവര്‍ത്തകരായ നിഥിന്‍, അംജാദ്, സൂരജ്, ശ്രീരാഗ്, വിഷ്ണു, അഭിജിത്ത്, കുബൈത്ത് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 63 പ്രവര്‍ത്തകരുടെ പേരിലുമാണ് കേസ്. ഇതില്‍ നിഥിന്‍, അംജാദ്, കുബൈത്ത് എന്നിവരാണ് റിമാന്‍ഡിലായത്.
തിങ്കളാഴ്ച നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു-എം.എസ്.എഫ്. സഖ്യം വിജയിച്ചിരുന്നു. തിങ്കളാഴ്ച രാത്രി കോളേജ് ഹോസ്റ്റലില്‍ വെച്ച് എം.എസ്.എഫ്. പ്രവര്‍ത്തകനും ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയുമായ അല്‍ത്താഫിനും സുഹൃത്ത് ഷാബിത് ഉസ്മാനെയും എസ്.എഫ്.ഐ.ക്കാര്‍ ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. കെ.എസ്.യു. പ്രവര്‍ത്തകനും മൂന്നാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയുമായ കെ ശ്രീഹരിക്കും ബുധനാഴ്ച ഉച്ചയ്ക്ക് കോളേജില്‍ വെച്ച് മര്‍ദനമേറ്റു. മര്‍ദനമേറ്റ ശ്രീഹരിയെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളജില്‍ അക്രമസംഭവങ്ങള്‍ നടക്കുന്നതായി വിവരമറിഞ്ഞെത്തിയ പോലീസ് കോളേജ് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ ആയുധങ്ങളുമായി തടിച്ചുകൂടി നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് സംഘം പോലീസിനു നേരെ കല്ലേറ് നടത്തിയത്. അക്രമത്തിലേര്‍പ്പെട്ടവരെ പോലീസ് വിരട്ടിയോടിച്ചു.
Related News:
എല്‍ ബി എസ് എന്‍ജിനീയറിംഗ് കോളജില്‍ വീണ്ടും അക്രമം; പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, LBS-College, Attack, Crime, arrest, Police, LBS College attack; case against 70 SFI workers for attacking police
< !- START disable copy paste -->