എല്‍ ബി എസ് സംഘര്‍ഷം; ആശുപത്രിയില്‍ നിന്ന് പ്രതിയായ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ സിഐയെ പത്തംഗ സംഘം ആക്രമിച്ചു, പ്രതിയെ ബലമായി മോചിപ്പിച്ചു
Mar 6, 2018, 10:43 IST
കാസര്‍കോട്: (www.kasargodvartha.com 06.03.2018) ആദൂര്‍ എല്‍ ബി എസ് കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ സിഐയെ പത്തംഗ സംഘം ആക്രമിച്ചു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ കാസര്‍കോട് കെയര്‍വെയല്‍ ആശുപത്രിയിലാണ് സംഭവം. വൈകുന്നേരം എല്‍ബിഎസ് കോളജില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ പരിക്കേറ്റവരില്‍ ചിലര്‍ കെയര്‍വെല്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.
ഇവരുടെ മൊഴിയെടുക്കാനായി ആദൂര്‍ സിഐ മാത്യു എം.എയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തിയതായിരുന്നു. പരിക്കേറ്റവരെ കാണാന്‍ ആശുപത്രിയില്‍ കൂടിനിന്നവരില്‍ അക്രമക്കേസിലെ പ്രതിയുമുണ്ടെന്ന് തിരിച്ചറിഞ്ഞ സി ഐ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിയായ വിദ്യാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന പത്തംഗ സംഘം സിഐയെ കൈയ്യേറ്റം ചെയ്യുകയും പ്രതിയെ ബലമായി പിടിച്ച് പുറത്തിറക്കി കൊണ്ടുപോവുകയുമായിരുന്നു.
സിഐയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ ആക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Related News:
എല്‍ ബി എസ് കോളജില്‍ വീണ്ടും എസ് എഫ് ഐ- യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഇരുവിഭാഗത്തിലുംപെട്ട അഞ്ചുപേര്‍ക്ക് പരിക്ക്
Keywords: Kasaragod, Kerala, news, Attack, Crime, Police, Top-Headlines, LBS-College, SFI, LBS Clash; CI assaulted by accused < !- START disable copy paste -->
ഇവരുടെ മൊഴിയെടുക്കാനായി ആദൂര്‍ സിഐ മാത്യു എം.എയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തിയതായിരുന്നു. പരിക്കേറ്റവരെ കാണാന്‍ ആശുപത്രിയില്‍ കൂടിനിന്നവരില്‍ അക്രമക്കേസിലെ പ്രതിയുമുണ്ടെന്ന് തിരിച്ചറിഞ്ഞ സി ഐ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിയായ വിദ്യാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന പത്തംഗ സംഘം സിഐയെ കൈയ്യേറ്റം ചെയ്യുകയും പ്രതിയെ ബലമായി പിടിച്ച് പുറത്തിറക്കി കൊണ്ടുപോവുകയുമായിരുന്നു.
സിഐയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ ആക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Related News:
എല്‍ ബി എസ് കോളജില്‍ വീണ്ടും എസ് എഫ് ഐ- യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഇരുവിഭാഗത്തിലുംപെട്ട അഞ്ചുപേര്‍ക്ക് പരിക്ക്
Keywords: Kasaragod, Kerala, news, Attack, Crime, Police, Top-Headlines, LBS-College, SFI, LBS Clash; CI assaulted by accused