Theft | ചെന്നൈ എക്‌സ്പ്രസില്‍ നിന്നും യാത്രക്കാരന്റെ ലാപ്‌ടോപ് കവര്‍ന്നതായി പരാതി
● 60,000 രൂപ വിലവരുന്ന ലാപ്‌ടോപും 10000/- രൂപയുടെ ബുക് റീഡറും കവര്‍ന്നു.
● സംഭവം ചെന്നൈ-മംഗളൂരു എക്‌സ്പ്രസില്‍.
● റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി.
കാസര്‍കോട്: (KasargodVartha) ചെന്നൈ - മംഗ്‌ളൂറു എക്‌സ്പ്രസില്‍ യാത്രക്കാരന്റെ ലാപ്‌ടോപ് കവര്‍ന്നതായി പരാതി. റിസര്‍വേഷന്‍ കോചില്‍ യാത്ര ചെയ്യുകയായിരുന്ന ചെന്നൈ സ്വദേശി ഗുരു സമാര(43)യുടെ എന്നയാളുടെ 60,000 രൂപ വിലവരുന്ന ലാപ്‌ടോപും 10000/- രൂപയുടെ ബുക് റീഡറുമാണ് കാണാതായത്.
സംഭവത്തില്‍ ഗുരു സമാര കാസര്‍കോട് റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ ഏഴിന് രാത്രിയും എട്ടിന് പുലര്‍ച്ചെയുമുള്ള സമയത്താണ് മോഷണം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം, ട്രെയിനിലുള്ള യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. റെയില്‍വേ പൊലീസിന്റെയും ആര്‍പിഎഫിന്റെയും ശക്തമായ സുരക്ഷാ പരിശോധന നടക്കുന്നതിനിടയിലാണ് യാത്രക്കാരുടെ വിലപ്പെട്ട സാധനങ്ങള്‍ കവര്‍ച്ച ചെയ്യുന്നത്. വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
#traintheft #railwaysecurity #kerala #crime #laptopstolen