ക്വാറിക്കെതിരെ സമരം നടത്തുന്ന വനിതാ ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ ആക്രമിച്ചതായി പരാതി
May 7, 2019, 16:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.05.2019) പരപ്പ മുണ്ടത്തടം ആദിവാസി ഊരിന് സമീപത്തെ ക്വാറിക്കെതിരെ ആക്ഷന്‍ കമിറ്റി രൂപീകരിച്ച് സമരം നടത്തുന്ന വനിത ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ക്വാറി ഉടമയുടെ ലോറി ഡ്രൈവര്‍ രജീഷിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാ പരിസ്ഥിതി യുവ സമിതി അംഗവും പട്ടികവര്‍ഗ വിഭാഗക്കാരിയുമായ രാധാവിജയനെയാണ് ക്വാറി മാഫിയ സംഘം ആക്രമിച്ചത്.
പരിക്കേറ്റ രാധയെ പൂടങ്കല്ല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതഭാരമുള്ള മെഷിനറി ഉപകരണങ്ങള്‍ അപകടകരമായി സുരക്ഷാ സംവിധാനവുമില്ലാതെയും കടത്തി കൊണ്ടുവരുന്നതിനിടയില്‍ ലോറിയില്‍ നിന്നും റോഡില്‍ പതിക്കുകയും റോഡ് തകരുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യുമ്പോഴാണ് ജനപ്രതിനിധിയായ രാധാവിജയന്റെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ ലോറി ഡ്രൈവര്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്ന് രാധ പറയുന്നു.
ജനപ്രതിനിധിയും വനിതയും പട്ടികവര്‍ഗക്കാരിയുമായ രാധ വിജയനെ അക്രമിച്ച ക്വാറി മാഫിയക്കെതിരെ പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നും യാതൊരു വിധ സുരക്ഷ സംവിധാനവും ഏര്‍പ്പെടുത്താതെ അപകടകരമായ അമിതഭാരം കയറ്റി റോഡ് തകര്‍ക്കുന്ന രീതിയിലും സഞ്ചരിച്ച ലോറി ഉടമക്കെതിരെയും പോലീസ് കേസെടുക്കണമെന്നും ജില്ലാ പരിസ്ഥിതി യുവ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജിജു പടന്നക്കാട്, ശ്രീനാഥ് പി ചീമേനി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Panchayath, Top-Headlines, Attack, Assault, Crime, Lady block Panchayat member attacked
< !- START disable copy paste -->