കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിനെ കൊലപ്പെടുത്തിയത് സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തെ അക്രമിച്ചതിലുള്ള പ്രതികാരം
Feb 17, 2019, 21:41 IST
കാസര്‍കോട്: (www.kasargodvartha.com 17.02.2019) പെരിയ കല്യോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിനെ കൊലപ്പെടുത്തിയത് നേരത്തെ സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തെ അക്രമിച്ചതിലുള്ള പ്രതികാരമായാണെന്ന് വ്യക്തമായി. മുന്നാട് പീപ്പിള്‍സ് കോളജില്‍ വിദ്യാര്‍ത്ഥികളായ കല്യോട്ടെ യുവാക്കളെ സ്ഥിരമായി അക്രമിക്കുന്നത് പതിവായതിന്റെ പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് ബസ് തടഞ്ഞ് സി പി എം പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.
സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം ഏച്ചിലടുക്കത്തെ എ പീതാംബരന്‍, കേരളാ പ്രവാസി സംഘം വില്ലേജ് സെക്രട്ടറി കല്യോട്ടെ എ സുരേന്ദ്രന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ കൃപേഷ് അടക്കം 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിനു ശേഷം പലപ്പോഴായി പെരിയയിലും പരിസരങ്ങളിലും സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു.
നേരത്തെ പെരിയ പോളിടെക്‌നിക്കില്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട കൃപേഷ്. ഞായറാഴ്ച കല്യോട്ട് നടന്ന ക്ഷേത്രോത്സവത്തിനിടെയാണ് സി പി എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ രാത്രിയോടെ സംഘര്‍ഷമുണ്ടായത്. ഇതിനിടയിലാണ് കൃപേഷിനെ കുത്തിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന ശരത്തിനെ ഗുരുതരമായി പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട കൃപേഷിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷം പടരാതിരിക്കാന്‍ പെരിയയിലും പരിസരപ്രദേശങ്ങളിലും പോലീസ് കനത്ത സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. കൃഷ്ണനാണ് മരിച്ച കൃപേഷിന്റെ പിതാവ്.
Related News:
കാസര്‍കോട് പെരിയയില്‍ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder, Crime, Periya, case, Attack, Kripesh's murder is a Revenge of CPM
< !- START disable copy paste -->