കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാരുടെ കണ്ണൂനീരില്‍വെന്ത് പിണറായി സര്‍ക്കാര്‍ ഇല്ലാതാവും; പിണറായി വിജയനെ നവോത്ഥാന നായകനെന്ന് വിളിക്കാമെങ്കില്‍ വീരപ്പനും നവോത്ഥാന നായകനാവും: കെ എം ഷാജി എം എല്‍ എ
Feb 28, 2019, 10:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2019) കൊല്ലപ്പെട്ട യുവാക്കളുടെ അമ്മമാരുടെ കണ്ണുനീരിയില്‍ വെന്ത് പിണറായി സര്‍ക്കാര്‍ ഇല്ലാതാവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. അജാനൂര്‍ ഇഖ്ബാല്‍ നഗര്‍ മേഖലാ മുസ്ലിംലീഗ് കമ്മിറ്റിക്ക് വേണ്ടി നിര്‍മിച്ച ഐ മൊയ്തു ഹാജി സ്മാരക കെട്ടിടോദ്്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തി സി പി എം എന്ത് നേടി, പാവപ്പെട്ടവരാണ് സി.പി.എമിന്റെ കത്തിക്കിരയാവുന്നത്. ഒരു പാസ്‌പോര്‍ട്ട് പോലും സൂക്ഷിക്കാന്‍ കഴിയാത്ത ഓലമേഞ്ഞ വീട്ടിലുള്ള കൃപേഷ്, ജീവിക്കാനായി പത്രം വിറ്റ് നടന്ന തലശ്ശേരിക്കാരനായ ഫസല്‍, പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട ഷുക്കൂര്‍, ഷുഐബ് തുടങ്ങി ഏറ്റവും പാവപ്പെട്ടവരെയാണ് സി പി എമ്മുകാര്‍ കൊലക്കത്തിക്കിരയാക്കിയിരിക്കുന്നത്. നേതാക്കന്മാര്‍ അവരുടെ കുടുംബത്തെ പൊന്നു പോലെ കൊണ്ട് നടക്കുമ്പോഴാണ് ഇങ്ങനെ സാധുക്കളെ ഇല്ലാതാക്കുന്നത്. ഒരു നിലവാരവുമില്ലാത്ത പിണറായി വിജയനെ നവോത്ഥാന നായകനെന്ന് വിളിക്കാമെങ്കില്‍ വീരപ്പനും നവോത്ഥാന നായകനാവുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പര്‍ദയിട്ട മുസ്ലിം പെണ്‍കുട്ടികളെ നവോത്ഥാന മതിലില്‍ അണി നിരത്തി രാഷ്ട്രീയം കളിക്കുന്ന സി പി എമ്മുകാര്‍ അറിയണം. വിദ്യാഭ്യാസത്തിലൂടെ മുസ്ലിംലീഗ് മുസ്ലിം സമൂഹത്തെ എന്നേ നവോത്ഥാനത്തിന്റെ പാന്ഥാവിലൂടെ നയിച്ചുവെന്ന കാര്യം. സ്‌കൂളുകളും കോളേജുകളുമടക്കമുള്ള സ്ഥാപനങ്ങളുണ്ടാക്കിയാണ് ലീഗ് അത്തരത്തിലുള്ള നവോത്ഥാനം കേരള മുസ്ലിം സമൂഹത്തിലുണ്ടാക്കിയത്്. ഫാസിസത്തിനും മാര്‍ക്കിസത്തിനുമിടയിലുള്ള അന്തര്‍ധാര ശക്തമാണ്. ഇവ രണ്ടും മനുഷ്യവിരുദ്ധമായ രൂപങ്ങളാണ്. അതു കൊണ്ട് ബി.ജെ.പി, സി.പി.എം ഭരണം കേരളത്തിലും കേന്ദ്രത്തിലും അവസാനിച്ചെ മതിയാവൂ. രാഷ്ട്രീയം നന്മയാണെന്നാണ് ലീഗ് പ്രചരിപ്പിക്കുന്നത് അതിന്റെ വക്താക്കളായി യൂത്ത് ലീഗുകാര്‍ വളരണമെന്നും ഷാജി ഓര്‍മിപ്പിച്ചു.
ഐ മൊയ്തു ഹാജി സൗധവും പൊതു സമ്മേളനവും മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ പി മൊയ്തു സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ദീനും എ.പി അബ്ദുല്ല സ്മാരക ഓഡിറ്റോറിയം ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജിയും നിര്‍വഹിച്ചു. അര നൂറ്റാണ്ടു കാലമായി മുസ്ലിംലീഗ് പ്രസ്ഥാനത്തിനായി നിസ്വാര്‍ഥമായ സേവനം ചെയ്യുന്ന ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്ററെ സംസ്ഥാന മുസ്ലിംലീഗ് ട്രഷറര്‍ സി.ടി അഹമ്മദലി ആദരിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തി. സമ്മേളന സപ്ലിമെന്റ് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി പ്രകാശനം ചെയ്തു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു പ്രഭാഷണം നടത്തി. സി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, സി.എം ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, പി.എം ഫാറൂഖ്, എ ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്്, മുബാറക്ക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, മുഹമ്മദ് കുഞ്ഞി മാഹിന്‍, പി.പി അബ്ദുര്‍ റഹ് മാന്‍, എം.എം നാസര്‍, നൗഷാദ് കൊത്തിക്കാല്‍, ശംസുദ്ദീന്‍ കൊളവയല്‍, കെ കെ ബദ്‌റുദ്ദീന്‍, കൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍, നൗഷാദ് പി.എച്ച്, അഷ്‌റഫ് തൊപ്പി, സി.എച്ച് അയ്യൂബ്, ഹംസ സി.എച്ച്, എം അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Periya, Murder, Crime, KM Shaji MLA against Pinarayi Vijayan
< !- START disable copy paste -->