പ്രതിയാണെന്നാരോപിച്ച് കാസര്‍കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും വാച്ചും മൊബൈല്‍ ഫോണും കൈക്കലാക്കിയ തെലുങ്കാന പോലീസ് സംഘത്തിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി
Oct 27, 2017, 10:46 IST
കാസര്‍കോട്: (www.kasargodvartha.com 27/10/2017) പ്രതിയാണെന്നാരോപിച്ച് കാസര്‍കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും വാച്ചും മൊബൈല്‍ ഫോണും കൈക്കലാക്കിയ തെലുങ്കാന പോലീസ് സംഘത്തിനെതിരെ കാസര്‍കോട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് ഷിറിബാഗിലു മഞ്ചത്തടുക്ക കുളത്തിങ്കല്‍ ഹൗസില്‍ അബ്ദുര്‍ റഹ് മാന്റെ പരാതിയില്‍ തെലുങ്കാന രംഗനാടി ജില്ലയിലെ ബിഗാരാബാദിനടുത്ത നവാംപേട്ട് പോലീസ് സ്‌റ്റേഷനിലെ എസ് ഐ രാജുവിനും മറ്റ് അഞ്ച് പോലീസുദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കാസര്‍കോട് പോലീസ് കേസെടുത്തിരിക്കുന്നത്.
നാട്ടിലേക്ക് തിരിച്ചെത്തിയ അബ്ദുര്‍ റഹ് മാന്‍ തെലുങ്കാന പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെലുങ്കാനയിലേക്ക് പോയിട്ടുണ്ട്.
Related News:
യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും വാച്ചും മൊബൈലും കൈക്കലാക്കി; തെലുങ്കാന എസ് ഐമാര്‍ക്കും സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കുമെതിരെ കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, kasaragod, Kidnap, Police, Case, Mobile Phone, Investigation, police-station, Vehicle, Cash, Complaint, Kidnapping case; police investigation tightened
2017 സെപ്തംബര്‍ 20ന് ഉച്ചയ്ക്ക് 12.30 മണിയോടെ വിദ്യാനഗറില്‍ വെച്ചാണ് തെലുങ്കാന പോലീസ് സംഘം കെ.എ 47 2799 നമ്പര്‍ ടവേര വാഹനത്തില്‍ അബ്ദുര്‍ റഹ് മാനെ തട്ടിക്കൊണ്ടുപോയത്. അബ്ദുര്‍ റഹ് മാന്‍ ഒരു കേസില്‍ പ്രതിയാണെന്നും മകനും ഭാര്യാസഹോദരനും കീഴടങ്ങിയില്ലെങ്കില്‍ പ്രശ്‌നമാകുമെന്നും അറിയിച്ച പോലീസുകാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അബ്ദുര്‍ റഹ് മാനെ കാറില്‍ കയറ്റിയത്.
തുടര്‍ന്ന് ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോവുകയും നവാംപേട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് തടങ്കലില്‍ വെക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. അബ്ദുര്‍ റഹ് മാന്റെ കൈവശമുണ്ടായിരുന്ന 10,000 രൂപയും മൊബൈല്‍ ഫോണും വാച്ചും തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് അബ്ദുര്‍ റഹ് മാനെ വിട്ടയക്കുകയാണുണ്ടായത്.