വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും സ്വര്‍ണമാലയും കവര്‍ന്ന കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
Oct 27, 2017, 15:41 IST
കാസര്‍കോട്: (www.kasargodvartha.com 27.10.2017) വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡുകളും കവര്‍ന്ന കേസില്‍ പ്രതിയായ യുവാവ് കോടതിയില്‍ കീഴടങ്ങി. കാസര്‍കോട്ടെ കിന്‍ഫ്ര വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും മധൂര്‍ സ്വദേശിയുമായ കെ. സതീഷിനെ (47) ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതി തളങ്കര ജദീദ് റോഡിലെ മുഹമ്മദ് റാഷിദ് (25)ആണ് കോടതിയില്‍ കീഴടങ്ങിയത്.
കേസില്‍ തളങ്കര ഖാസിലൈനിലെ ഷാബിര്‍ (28), തളങ്കര കെ കെ പുറത്തെ കെ എം അബ്ദുര്‍ റഹ് മാന്‍ (55) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കിന്‍ഫ്രയിലേക്ക് തമിഴ്നാട്ടിലെ തുണിസഞ്ചി നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും വസ്ത്രങ്ങള്‍ കൊണ്ടുവരുന്നതിനായി ട്രെയിന്‍ കയറാന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തന്റെ കെ എല്‍ 14 ടി 151 നമ്പര്‍ ഇന്നോവ കാറില്‍ എത്തിയപ്പോള്‍ സതീശനെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തുകയും ബലമായി പിടിച്ച് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. കോടതിയില്‍ കീഴടങ്ങിയ റാഷിദിനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Related News:
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍; ഓട്ടോറിക്ഷ കസ്റ്റഡിയില്‍
വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Auto-rickshaw, Kidnap-case, Case, Accuse, Court, Assault, Police, Custody, Kidnapping case; Accused surrendered before court.