ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട സംഘത്തെ മണിക്കൂറുകള്‍ക്കകം പിടികൂടിയ പോലീസിന് നാട്ടുകാരുടെ അഭിനന്ദനം
May 22, 2018, 16:38 IST
കുമ്പള: (www.kasargodvartha.com 22.05.2018) ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട സംഘത്തെ മണിക്കൂറുകള്‍ക്കകം പിടികൂടിയ പോലീസിന് നാട്ടുകാരുടെ അഭിനന്ദനം. കര്‍ണാടക സ്വദേശിയും കടമ്പാറില്‍ ഒറ്റയ്ക്ക് വാടകവീട്ടില്‍ താമസക്കാരനുമായ ലെസ്റ്റര്‍ ഡിസൂസ (33)യെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നു പേരെയാണ് മണിക്കൂറുകള്‍ക്കകം കുമ്പള സി ഐ പ്രേംസദന്‍, കുമ്പള എസ് ഐ അശോകന്‍, അഡീ. എസ് ഐ ശിവദാസന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
കുമ്പള അടുക്കയിലെ മുനവ്വര്‍ എന്ന മുന്ന (20), അടുക്ക ബൈദലയിലെ ഷാഹിദ് എന്ന താഹിര്‍ (31), കുമ്പള സത്താങ്കോടിലെ അബൂബക്കര്‍ മുഷ്ത്താഖ് (19) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ ഇനി മൂന്നുപേര്‍ കൂടി പിടിയിലാവാനുണ്ട്. ഇവരെ കണ്ടെത്താന്‍ പോലീസ് വലവീശിയിരിക്കുകയാണ്.
ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ക്കു വേണ്ടി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിയത്. പോലീസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞതോടെ ക്വട്ടേഷന്‍ സംഘം ബന്തിയോട് ടൗണില്‍ ലെസ്റ്റര്‍ ഡിസൂസയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികള്‍ തട്ടിക്കൊണ്ടുപോകാനെത്തിയ ചോക്ലേറ്റ് നിറമുള്ള റിറ്റ്‌സ് കാറും ബൈക്കും പോലീസ് പിടികൂടിയിട്ടുണ്ട്. ഷാഹിദ് ആറ് കേസില്‍ പ്രതിയാണ്. പിടികിട്ടാനുള്ള മറ്റുള്ളവരും നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്. കുമ്പള, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളെ നേരത്തെ പോലീസ് അടിച്ചമര്‍ത്തിയിരുന്നു. ഇതിനിടയിലാണ് തട്ടിക്കൊണ്ടുപോകലും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി സംഘം വീണ്ടും സജീവമായിരിക്കുന്നത്.
ഇവരെ മുളയിലേ നുള്ളിക്കളയാനുള്ള പോലീസ് നീക്കത്തിന്റെ ഭാഗമായാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്തത്. നാടിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
തനിച്ചു താമസിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Police, Crime, Kumbala, Kidnapping case; 3 arrested, Police appreciated < !- START disable copy paste -->