വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാലിയാ റഫീഖ് കൊലക്കേസ് പ്രതി അറസ്റ്റില്‍
Aug 6, 2019, 19:14 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.08.2019) വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ ചെമ്പേരിയിലെ ടി എസ് അബ്ദുര്‍ റഷീദിനെ (35)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ വി ദിനേശന്‍ സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 22ന് രാവിലെ സഹോദരിയോടൊപ്പം കോളജിലേക്ക് സ്‌കൂട്ടറില്‍ പോകവെ കാറിലെത്തിയ സംഘമാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയത്. മൂന്ന് രാത്രി തട്ടങ്കലില്‍ പാര്‍പ്പിച്ചതിനുശേഷം 25ന് രാവിലെ മംഗളൂരു കങ്കനാടിയില്‍ വിദ്യാര്‍ത്ഥിയെ ഉപേക്ഷിക്കുകയായിരുന്നു.
ഗള്‍ഫില്‍ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു അധോലോക സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് ബന്ധുവായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കുട്ടിയുടെ ബന്ധുവിന്റെ വീട് ഉള്‍പ്പെടുന്ന സ്വത്തും എഴുതി നല്‍കിയതിനു പുറമേ അവശേഷിക്കുന്ന തുക മൂന്ന് മാസത്തിനുള്ളില്‍ നല്‍കാമെന്ന ഉറപ്പിനുമേലാണ് കുട്ടിയെ വിട്ടയച്ചത്.
ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖിനെ കര്‍ണാടക തലപ്പാടിയില്‍ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് റഷീദെന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടു പോയതില്‍ നേരിട്ടു പങ്കാളിയായ നാലു പേര്‍ക്കു പുറമെ ഇവരെ സഹായിച്ചവരെയും കാറും പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kidnap-case, Investigation, Police, arrest, Crime, Manjeshwaram, Kidnap case: One arrested
< !- START disable copy paste -->