city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നടി ആക്രമിക്കപ്പെട്ട സംഭവം: അപ്പുണ്ണിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: (www.kasargodvartha.com 28.07.2017)  ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും കേസില്‍ പ്രതിച്ചേര്‍ക്കുമെന്ന് ഭയന്ന് ഒളിവിലാണ് അപ്പുണ്ണി. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി, ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.

മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തിലിരിക്കുന്ന കേസിനെ ബാധിക്കുമെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. അപ്പുണ്ണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഗൂഡാലചനയുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

നടി ആക്രമിക്കപ്പെട്ട സംഭവം: അപ്പുണ്ണിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

കേസിന്റ ഗൂഢാലോന വ്യക്തമാകണമെങ്കില്‍ ദിലീപിന് ഒപ്പം അപ്പുണ്ണിയെ കൂടി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ നിലപാട് കോടതി അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. കേസില്‍ ദിലീപിനൊപ്പം ആദ്യഘട്ടത്തില്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുമായി ദിലീപിന് വേണ്ടി ഇടനില നിന്നത് അപ്പുണ്ണിയാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച ഫോണ്‍ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Keywords:  Kerala, news, High-Court, Rape Attempt, Actress, Attack, Kerala H C rejects Appunni's anticipatory bail plea 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia