city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drug Use | 'കാസർകോട്ടെ സ്‌കൂളിലെ സെൻഡ് ഓഫ് പാർടിക്ക് കുട്ടികൾക്ക് കഞ്ചാവ് നൽകിയത് 500 രൂപയ്ക്ക്'; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Representational Image Generated by Meta AI

● വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
● ലഹരി വിരുദ്ധ സ്ക്വാഡ് സ്കൂൾ പരിസരം നിരീക്ഷിച്ചുവരികയായിരുന്നു.
● വിദ്യാർത്ഥികൾ 100 മുതൽ 150 രൂപ വരെ നൽകിയാണ് കഞ്ചാവ് വാങ്ങിയത്.

കാസർകോട്: (KasargodVartha) നഗരത്തിലെ ഒരു സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികളുടെ സെൻഡ് ഓഫ് പാർടിക്കിടെ ലഹരിമരുന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിനിടെ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 500 രൂപയ്ക്കാണ് നാല് വിദ്യാർഥികൾ ചേർന്ന് ഏജന്റിൽ നിന്നും കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഓരോ കുട്ടിയും 100 മുതൽ 150 രൂപ വരെ നൽകിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് വിവരം. 

സെൻഡ് ഓഫ് പാർടി നടക്കുന്ന സ്റ്റേജിന്റെ പിറകുവശത്തുനിന്നാണ് പൊലീസ് കഞ്ചാവുമായി വിദ്യാർഥികളെ പിടികൂടിയത്. വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ലഹരിവിരുദ്ധ സ്ക്വാഡ് സ്കൂൾ പരിസരം നിരീക്ഷിച്ചുവരികയായിരുന്നു. 

കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ കുമാറിൻ്റെ മേൽനോട്ടത്തിൽ കാസർകോട് സബ് ഇൻസ്പെക്ടർ പ്രതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. സംശയം തോന്നിയ വിദ്യാർഥികളെ പരിശോധിച്ചതിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സമീർ (34) എന്ന യുവാവാണ് കഞ്ചാവ് നൽകിയതെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി. 

തുടർന്ന് സമീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. യുവാവ് നേരത്തെയും ലഹരിമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ വിദ്യാർഥികളുടെ സാമൂഹിക പശ്ചാത്തല റിപോർട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. മറ്റു സ്കൂളുകളിലും പൊലീസ് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്. വിദ്യാലയങ്ങളിലും ലഹരിമാഫിയ പിടിമുറുക്കിയത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Four students in Kasargod bought cannabis for 500 rupees during a school send-off party. The police investigation revealed shocking details about the drug deal.

#KasargodNews #DrugAbuse #SchoolIncident #DrugAddiction #PoliceInvestigation #Kasargod    

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub