Narcotics | കാസർകോട് മയക്കുമരുന്ന് വേട്ട; 2 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷും കഞ്ചാവും പിടികൂടി; യുവാവ് അറസ്റ്റിൽ
● രഹസ്യ വിവരത്തെ തുടർന്നാണ് യുവാവ് പിടിയിലായത്.
● റെയിൽ പാളത്തിന് സമീപത്ത് വെച്ചാണ് ലഹരിമരുന്ന് പിടികൂടിയത്.
● മാസങ്ങളായി എക്സൈസ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു.
കാസർകോട്: (KasargodVartha) എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് എക്സൈസ് റേൻജ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. തളങ്കര പള്ളിക്കാൽ റെയിൽ പാളത്തിന് സമീപത്ത് വെച്ചാണ് 212 ഗ്രാം ഹാഷിഷ് ഓയിലും 122 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടികൂടിയത്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി അശ്കർ അലി (36) ആണ് അറസ്റ്റിലായത്. കാസർകോട് എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത 212 ഗ്രാം ഹാഷിഷ് ഓയിലിന് ഏകദേശം 1,50,000 രൂപയും 122 ഗ്രാം കഞ്ചാവിന് ഏകദേശം 50,000 രൂപയും വിലമതിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
കാസർകോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ ബിജോയ് ഇ കെ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. മാസങ്ങളായി അശ്കർ അലിയെ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയിലെ പ്രിവൻ്റീവ് ഓഫീസർ ബിജോയ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ കെ വി, പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്ത് കെ വി എന്നിവർ നിരീക്ഷിച്ചു വരികയായിരുന്നു.
പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ കെ വി, പ്രിവന്റ്റ്റീവ് ഓഫീസറായ രഞ്ജിത് കെ വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഗീത ടീ വി, സിവിൽ എക്സൈസ് ഓഫീസർ പ്രശാന്ത് കുമാർ എ വി, കണ്ണൻകുഞ്ഞി ടി, അമൽജിത് സി എം, അജയ് ടീ സി, എക്സൈസ് ഡ്രൈവർ മൈക്കിൾ എന്നിവരും ഉണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
In Kasargod, a drug bust led to the seizure of hashish and marijuana worth ₹2 lakh. The accused, Ashkar Ali, was arrested by the Excise department.
#Kasargod #DrugBust #ExciseDepartment #HashishSeized #MarijuanaSeized #KasargodNews