Drug Bust | കാറില്‍ നിന്നും വീട്ടില്‍ നിന്നുമായി 450 ഗ്രാം ഹാഷിഷ് പിടികൂടി; യുവാവ് അറസ്റ്റില്‍, കൂട്ടാളി രക്ഷപ്പെട്ടു
● ഒരാഴ്ച മുൻപ് കഞ്ചാവുമായി പിടിയിലായ ആളാണ് വീണ്ടും അറസ്റ്റിലായത്.
● കർണാടകയിൽ ഉൾപ്പെടെ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.
● കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട്: (KasargodVartha) കാറില്‍ നിന്നും വീട്ടില്‍ നിന്നുമായി 450 ഗ്രാം മാരക മയക്കുമരുന്നായ ഹാഷിഷ് എക്‌സൈസ് പിടികൂടി. സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി രക്ഷപ്പെട്ടു. കര്‍ണാടക സ്വദേശിയും ഉപ്പള മണ്ണംകുഴി തെക്കകുന്ന് താമസക്കാരനുമായ കലന്തര്‍ ഷാഫി (30) യെയാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ റെയ്ഡിലാണ് കാറില്‍ നിന്നും വീട്ടില്‍ നിന്നുമായി ഹാഷിഷ് പിടികൂടിയത്. മണ്ണംകുഴി തേക്കേക്കുന്ന് നടന്ന വാഹന പരിശോധനയില്‍ സ്വിഫ്റ്റ് കാറില്‍ നിന്ന് 130 ഗ്രാം ഹാഷിഷ് ആദ്യം കണ്ടെടുത്തു. പരിശോധന നടക്കുന്നതിനിടെ കാറിലുണ്ടായിരുന്ന മൊയ്തീന്‍ യാസിര്‍ എന്ന യുവാവ് ഓടി രക്ഷപ്പെട്ടു. കലന്തര്‍ ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷപ്പെട്ട യാസിറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കിടപ്പുമുറിയില്‍ നിന്നും 320 ഗ്രാം ഹാഷിഷ് കൂടി കണ്ടെത്തി.
ഒരാഴ്ച മുന്‍പ് കലന്തര്‍ ഷാഫിയെ 100 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാരക മയക്കുമരുന്നുമായി യുവാവ് വീണ്ടും അറസ്റ്റിലായത്. കര്‍ണാടകയില്‍ വന്‍ മയക്കുമരുന്ന് പിടികൂടിയതടക്കമുള്ള നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ യുവാവെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ വി മുരളി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) മാരായ കെ നൗഷാദ്, സി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥന്‍ വി, അതുല്‍ ടി വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വി റീന, ഡ്രൈവര്‍ സജീഷ് എന്നിവരും മയക്കുമരുന്ന് വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
450 grams of Hashish seized in Kasaragod raid; a youth arrested, and accomplice escaped. The raid was conducted by the Excise Enforcement and Anti-Narcotic Special Squad.
#HashishSeized, #Kasaragod, #DrugBust, #ExciseRaid, #Arrest, #Narcotics