ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
Dec 18, 2017, 10:40 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.12.2017) ചീമേനി പുലിയന്നൂരില്‍ റിട്ട. പ്രധാനാധ്യാപിക പി വി ജാനകിയെ(65) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. കൊലയ്ക്ക് പിന്നില്‍ അന്യസംസ്ഥാനക്കാരാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനമെങ്കിലും മറ്റുചില സാധ്യതകള്‍ കൂടി പോലീസ് ഇപ്പോള്‍ പരിഗണിക്കുകയാണ്.
ജാനകിയുടെ അടുത്ത ബന്ധുക്കളായ ചിലര്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. ജാനകിയെയും ഭര്‍ത്താവിനെയും രാത്രി മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിന് ആഴത്തില്‍ മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് ജാനകി മരിച്ചത്. റിട്ട. പ്രധാനാധ്യാപകന്‍ കൂടിയായ കൃഷ്ണനും മുഖം മൂടിസംഘത്തിന്റെ കുത്തേറ്റെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കൃഷ്ണന്‍ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
ജാനകിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയാണ് കവര്‍ച്ചാസംഘം സ്ഥലം വിട്ടത്. ആശുപത്രിയില്‍ കഴിയുന്ന കൃഷ്ണന്‍ നല്‍കിയ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നാടിനെ നടുക്കിയ ഈ കൊലക്കേസില്‍ അന്വേഷണം നടത്തുന്നത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തില്‍ പോലീസ് മൂന്ന് സ്‌ക്വാഡുകളായി വേര്‍തിരിച്ചാണ് അന്വേഷണം നടത്തുന്നത്. ഘാതകസംഘത്തിലൊരാള്‍ മലയാളവും മറ്റുള്ളവര്‍ ഹിന്ദിയിലുമാണ് സംസാരിച്ചിരുന്നതിനാല്‍ അന്യസംസ്ഥാനക്കാര്‍ക്കുപുറമെ മലയാളികള്‍ക്കും കൊലപാതകത്തിലുള്ള പങ്ക് സംശയിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുകയാണ്. ഘാതകര്‍ ഹിന്ദി സംസാരിച്ചത് കൊലപാതകത്തിന്റെ ഉത്തരവാദിത്വം അന്യസംസ്ഥാനക്കാരില്‍ കെട്ടിവെക്കാനായിരുന്നോ എന്ന നിഗമനവും പോലീസ് പുലര്‍ത്തുന്നുണ്ട്.
പോലീസിന്റെ രണ്ട് സ്‌ക്വാഡുകള്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായാണ് അന്വേഷണം നടത്തുന്നത്. കൊലനടന്ന പ്രദേശത്തെ ചില സ്ഥാപനങ്ങളിലെ സി സി ടി വി ക്യാമറയില്‍ സംഭവസമയത്തിനുമുമ്പും ശേഷവും പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള പിക്കപ്പ് വാനെ ചുറ്റിപ്പറ്റിയാണ് രണ്ട് സ്‌ക്വാഡുകള്‍ അന്വേഷണം നടത്തുന്നത്. ഈ വാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് പോലീസ് സംഘം മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി നിലയുറപ്പിച്ചിരിക്കുന്നത്. നാട്ടിലുള്ള പോലീസ് സ്‌ക്വാഡ് ജാനകിവധത്തില്‍ സംശയിക്കപ്പെടുന്ന ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ജാനകിയുടെ ഒരു അടുത്ത ബന്ധുവിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുന്നുണ്ട്.
ഈ ബന്ധു നേരത്തെ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കൊല നടന്ന വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ ഘാതകസംഘത്തിന്റേതാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.ഈ വിരലടയാളങ്ങളും സി സി ടി വി ദൃശ്യങ്ങളും ജാനകിയുടെ അടുത്ത ബന്ധുവിന്റെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമാണ്.
Related News:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kasaragod, Kerala, News, Crime, Murder-case, Investigation, Police, Hospital, Gold, Relatives, CCTV, Janaki murder case: Police got more information.
< !- START disable copy paste -->
ജാനകിയുടെ അടുത്ത ബന്ധുക്കളായ ചിലര്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. ജാനകിയെയും ഭര്‍ത്താവിനെയും രാത്രി മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിന് ആഴത്തില്‍ മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് ജാനകി മരിച്ചത്. റിട്ട. പ്രധാനാധ്യാപകന്‍ കൂടിയായ കൃഷ്ണനും മുഖം മൂടിസംഘത്തിന്റെ കുത്തേറ്റെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കൃഷ്ണന്‍ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
ജാനകിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയാണ് കവര്‍ച്ചാസംഘം സ്ഥലം വിട്ടത്. ആശുപത്രിയില്‍ കഴിയുന്ന കൃഷ്ണന്‍ നല്‍കിയ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നാടിനെ നടുക്കിയ ഈ കൊലക്കേസില്‍ അന്വേഷണം നടത്തുന്നത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തില്‍ പോലീസ് മൂന്ന് സ്‌ക്വാഡുകളായി വേര്‍തിരിച്ചാണ് അന്വേഷണം നടത്തുന്നത്. ഘാതകസംഘത്തിലൊരാള്‍ മലയാളവും മറ്റുള്ളവര്‍ ഹിന്ദിയിലുമാണ് സംസാരിച്ചിരുന്നതിനാല്‍ അന്യസംസ്ഥാനക്കാര്‍ക്കുപുറമെ മലയാളികള്‍ക്കും കൊലപാതകത്തിലുള്ള പങ്ക് സംശയിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുകയാണ്. ഘാതകര്‍ ഹിന്ദി സംസാരിച്ചത് കൊലപാതകത്തിന്റെ ഉത്തരവാദിത്വം അന്യസംസ്ഥാനക്കാരില്‍ കെട്ടിവെക്കാനായിരുന്നോ എന്ന നിഗമനവും പോലീസ് പുലര്‍ത്തുന്നുണ്ട്.
പോലീസിന്റെ രണ്ട് സ്‌ക്വാഡുകള്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായാണ് അന്വേഷണം നടത്തുന്നത്. കൊലനടന്ന പ്രദേശത്തെ ചില സ്ഥാപനങ്ങളിലെ സി സി ടി വി ക്യാമറയില്‍ സംഭവസമയത്തിനുമുമ്പും ശേഷവും പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള പിക്കപ്പ് വാനെ ചുറ്റിപ്പറ്റിയാണ് രണ്ട് സ്‌ക്വാഡുകള്‍ അന്വേഷണം നടത്തുന്നത്. ഈ വാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് പോലീസ് സംഘം മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി നിലയുറപ്പിച്ചിരിക്കുന്നത്. നാട്ടിലുള്ള പോലീസ് സ്‌ക്വാഡ് ജാനകിവധത്തില്‍ സംശയിക്കപ്പെടുന്ന ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ജാനകിയുടെ ഒരു അടുത്ത ബന്ധുവിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുന്നുണ്ട്.
ഈ ബന്ധു നേരത്തെ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കൊല നടന്ന വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ ഘാതകസംഘത്തിന്റേതാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.ഈ വിരലടയാളങ്ങളും സി സി ടി വി ദൃശ്യങ്ങളും ജാനകിയുടെ അടുത്ത ബന്ധുവിന്റെ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമാണ്.
Related News:
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു