പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഐ ടി ഐ വിദ്യാര്‍ത്ഥി അറസ്റ്റില്‍
Sep 2, 2019, 16:46 IST
പരപ്പ: (www.kasargodvartha.com 02.09.2019) പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഐ ടി ഐ വിദ്യാര്‍ത്ഥിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പരപ്പക്ക് അടുത്ത ആദിവാസി കോളനിയിലെ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ കള്ളാറിലെ വിഷ്ണുവിനെ (21)യാണ് വെള്ളരിക്കുണ്ട് പോലീസിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ പ്രതിഭാനഗറില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി പരിശോധിക്കാന്‍ ചെന്നിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ഇക്കാര്യം ഡോക്ടര്‍ വെള്ളരിക്കുണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് അടുത്ത ബന്ധുവായ യുവാവ് ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് വെള്ളരിക്കുണ്ട് പോലീസ് പത്തനംതിട്ടയില്‍ ഐ ടി ഐ വിദ്യാര്‍ത്ഥിനിയായ വിഷ്ണുവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്ത വിഷ്ണുവിനെ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, Molestation, Crime, Top-Headlines, ITI Student arrested for molesting girl
< !- START disable copy paste -->