Police chief says | റെയില്‍ പാളത്തില്‍ ഇരുമ്പുപാളി വെച്ച് അട്ടിമറി ശ്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് ചീഫ്; 'പ്രതികള്‍ ഉടന്‍ കുടുങ്ങും'; ട്രെയിനിനകത്തും പുറത്തും രഹസ്യ ക്യാമറ വെയ്ക്കാന്‍ നിര്‍ദേശം; പാളത്തില്‍ ഇരിക്കുന്നവര്‍ പെടും; സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ശുപാര്‍ശ നല്‍കി
Aug 27, 2022, 15:21 IST
കാസര്‍കോട്: (www.kasargodvartha.com) കോട്ടിക്കുളത്ത് റെയില്‍ പാളത്തില്‍ ഇരുമ്പുപാളി വെച്ച് അട്ടിമറി ശ്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. പ്രതികളെ കുറിച്ചുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധന നടത്തി വരികയാണെന്നും അന്വേഷണം പുരേഗമിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അതേ സമയം പാളത്തില്‍ കല്ലുകള്‍ വെച്ചത് കുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ രക്ഷിതാക്കള്‍ മുഖാന്തരം വിളിച്ചു വരുത്തി താക്കീത് ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് ചീഫ് പറഞ്ഞു. ലോകല്‍ പൊലീസും റെയില്‍വേ പൊലീസും ആര്‍ പി എഫും സംയുക്തമായി സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇരുമ്പ് പാളി വെച്ചതിനും കല്ലുകള്‍ നിരത്തിയതിനും കല്ലെറിഞ്ഞതിനും മറ്റുമായി അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ സംഭവങ്ങളില്‍ മിക്കതിലും കൃത്യമായ ചിത്രങ്ങള്‍ സഹിതമുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
റെയില്‍പാളങ്ങള്‍ കഞ്ചാവ്-മയക്കുമരുന്ന് സംഘങ്ങള്‍ കയ്യടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തരക്കാരെ കണ്ടെത്താനും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പാളത്തില്‍ ഇരുമ്പു പാളത്തില്‍ വെച്ച് ശേഷം തുടര്‍ച്ചയായി ആര്‍പിഎഫും റെയില്‍വേ പൊലീസും ലോകല്‍ പൊലീസും ഗ്യാങ്മാന്‍മാരും ചേര്‍ന്ന് പാളത്തില്‍ പരിശോധന നടത്തുന്നുണ്ട്. പാളത്തില്‍ തമ്പടിക്കുന്നവരെല്ലാം ഇപ്പോള്‍ മുങ്ങിയിട്ടുണ്ട്. വൈകുന്നേരം നാല് മണി മുതല്‍ പുലര്‍ച വരെ പാളത്തില്‍ പരിശോധന നടത്തിവരുന്നുണ്ട്. പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനായി വാട്‌സ്ആപ് ഗ്രൂപും ഉദ്യോഗസ്ഥ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ റെയില്‍ പാളത്തിലെ അട്ടിമറി സാധ്യതകള്‍ കണ്ടെത്തുന്നതിനായി റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ അടങ്ങുന്ന ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വെളിപ്പെടുത്തി. ട്രെയിനിന് അകത്തും പിറകിലത്തെ ബോഗിയിലും വീഡിയോ ചിത്രീകരിക്കുന്ന രീതിയിലുള്ള ക്യാമറകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ഡ്രോണ്‍ ക്യാമറ പരിശോധനയ്ക്കുള്ള സംവിധാനവും ബേക്കല്‍ കേന്ദ്രീകരിച്ച് റെയില്‍ പാളം പരിശോധിക്കുന്നതിനുള്ള കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നതിനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
റെയില്‍വേ സുരക്ഷാ കമീഷനറുമായി മുന്‍കരുതല്‍ നടപടിയും അന്വേഷണം സംബന്ധിച്ചുള്ള വിവരങ്ങളും ചര്‍ച നടത്തിയതായും പൊലീസിന്റെ ഭാഗത്തുള്ള നിര്‍ദേശങ്ങളും ശുപാര്‍ശകളും അറിയിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേലധികാരി പറഞ്ഞു. വിശ്രമമില്ലാത്ത പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസിന്റെ നടപടിക്ക് ശേഷം ഒരു തരത്തിലുമുള്ള പരാതിയും സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നുള്ളത് കൊണ്ട് ഇതെല്ലാം അതേപടി തുടരാനാണ് തീരുമാനം. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കാനാണ് വാട്‌സ് ആപ് രൂപീകരിച്ചിട്ടുള്ളത്.

Keywords: Kasaragod, Kerala, News, Top-Headlines, Crime, Police, Investigation, Railway, Railway station, Train, Drugs, Iron plates on railway track: police chief said that received clear indication.
< !- START disable copy paste -->