Theft | 'മകൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ഐഫോൺ വിൽക്കാൻ ഏൽപിച്ചത് പിതാവിനെ'; പൊക്കി പൊലീസ്
● മോഷ്ടിക്കപ്പെട്ടത് ഐഫോൺ 15 പ്ലസ് മോഡൽ ആയിരുന്നു.
● ഫോൺ വിൽക്കാൻ പിതാവ് മൊബൈൽ കടയിൽ എത്തി.
● മകൻ നിലവിൽ മറ്റൊരു കേസിൽ സബ് ജയിലിൽ.
കാസർകോട്: (KasargodVartha) റെയിൽവേ സ്റ്റേഷനിൽ നിന്ന് ഐഫോൺ മോഷ്ടിച്ച കേസിൽ പുതിയൊരു വഴിത്തിരിവ്. മോഷ്ടിച്ച ഫോൺ വിൽക്കാൻ ശ്രമിച്ച കൂട്ടുപ്രതിയെ കോഴിക്കോട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഹാരിസ് (46) ആണ് പിടിയിലായത്.
കഴിഞ്ഞ 17നാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഐഫോൺ 15 പ്ലസ് മോഷണം പോയത്.
തുടർന്ന് അന്വേഷണം ആരംഭിച്ച റെയിൽവേ പൊലീസ്, തിങ്കളാഴ്ച ഫോൺ വിൽക്കാൻ മൊബൈൽ ഫോൺ കടയിൽ എത്തിയപ്പോൾ മുഹമ്മദ് കോയയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാളുടെ മകൻ ശാഹുൽ ആണ് ഫോൺ മോഷ്ടിച്ചതെന്നും വിൽക്കാൻ പിതാവ് ഹാരിസിനെ ഏൽപിക്കുകയുമായിരുന്നുവെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. മകൻ ശാഹുൽ മറ്റൊരു കേസിൽ രണ്ട് ദിവസം മുമ്പ് പൊലീസിന്റെ പിടിയിലായി കോഴിക്കോട് സബ് ജയിലിലാണ് ഇപ്പോഴുള്ളത്.
കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കൂട്ടുപ്രതിയെ പിടികൂടിയത്. എസ്ഐ പ്രകാശൻ എൻ വി, സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ്, സിവിൽ പൊലീസ് ഓഫീസർ റിനീത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
#KasaragodNews #iPhoneTheft #RailwayCrime #KeralaUpdates #PoliceAction #CrimeNews