city-gold-ad-for-blogger

ഇൻസ്റ്റഗ്രാം പ്രണയം: അടൂരിൽ നിന്ന് കാസർകോട്ടേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത 13 കാരി പിടിയിൽ

A 13-year-old girl who travelled from Adoor to Kasaragod after meeting someone on Instagram.
Representational Image Generated by Meta AI

● ബന്ധുക്കളുടെ പരാതിയിൽ അടൂർ പോലീസ് കേസെടുത്തു.
● കാസർകോട് റെയിൽവേ പോലീസ് പെൺകുട്ടിയെ കണ്ടെത്തി.
● മലബാർ എക്സ്പ്രസ്സിലാണ് പെൺകുട്ടി എത്തിയത്.
● മാസങ്ങളായി ഇരുവരും സൗഹൃദത്തിലായിരുന്നു.

കാസർകോട്: (KasargodVartha) സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ കാണാനായി പത്തനംതിട്ടയിലെ അടൂരിൽ നിന്നും ഒറ്റയ്ക്ക് ട്രെയിനിൽ യാത്ര ചെയ്ത 13 വയസ്സുകാരിയെ കാസർകോട്ട് റെയിൽവേ പോലീസ് പിടികൂടി.

വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസ്സിൽ കാസർകോട്ടെത്തിയ പെൺകുട്ടിയെ ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ പ്രകാശൻ എം വി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ സി കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, സുശാന്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

പൊയിനാച്ചി സ്വദേശിയായ 21 വയസ്സുകാരന്റെ അടുത്തേക്ക് പോകാനാണ് പെൺകുട്ടി ഒറ്റയ്ക്ക് യാത്ര തിരിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസ് മിസ്സിംഗ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ കാസർകോട്ട് കണ്ടെത്തിയത്.

ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി കാസർകോട്ടെ യുവാവുമായി സൗഹൃദത്തിലായത്. യുവാവിൻ്റെ നിർബന്ധപ്രകാരമാണോ പെൺകുട്ടി വീട് വിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവാവിൻ്റെ ഫോൺ നമ്പർ മാത്രമാണ് പെൺകുട്ടിക്ക് അറിയാവുന്നത്. മാസങ്ങളായി ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നാണ് വിവരം.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അടൂർ പോലീസ് കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കുകയും ഫോട്ടോ സഹിതം അറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ട്രെയിനുകളിൽ പെൺകുട്ടി എത്താൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് കാസർകോട് റെയിൽവേ പോലീസ് എല്ലാ ട്രെയിനുകളും പരിശോധിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് മലബാർ എക്സ്പ്രസ്സിൽ വന്നിറങ്ങുന്നതിനിടെ പെൺകുട്ടി പിടിയിലായത്. വിവരമറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കാസർകോട്ടേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

 

സോഷ്യൽ മീഡിയയിലെ സൗഹൃദങ്ങൾ അപകടകരമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഈ വാർത്ത ഷെയർ ചെയ്യൂ.

Summary: A 13-year-old girl who travelled alone by train from Adoor to Kasaragod to meet her boyfriend she met on Instagram was apprehended by the Railway Police. The girl was reported missing by her relatives, and the police were searching for her.

 

#InstagramLove, #MissingGirl, #Kasaragod, #Adoor, #RailwayPolice, #SocialMediaDanger

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia