Cyber Action | ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ച 61 ഇന്‍സ്റ്റഗ്രം അകൗണ്ടുകള്‍ എക്‌സൈസും സൈബര്‍ പൊലീസും ചേര്‍ന്ന് പൂട്ടിച്ചു; കാസര്‍കോട്ടെ യുവാക്കള്‍ നടത്തിയത് ശ്രദ്ധേയമായ പ്രവര്‍ത്തനം
● സിനിമകളിലെ ഡയലോഗുകളും, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകളും ഉപയോഗിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.
● എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണവും നടപടികളും ശ്രദ്ധേയമായി.
● കൂടുതൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചെറുവത്തൂര്‍: (KasaragodVartha) ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ച 61 ഇന്‍സ്റ്റഗ്രം അകൗണ്ടുകള്‍ എക്‌സൈസും സൈബര്‍ പൊലീസും ചേര്‍ന്ന് പൂട്ടിച്ചു. പൊതുപ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലെ സൈബര്‍ കേഡറ്റും കൂടിയായ എം വി ശില്പരാജ്, കാഞ്ഞങ്ങാട് സ്വദേശിയായ എന്‍ജിനീയറും സാങ്കേതിക വിദഗ്ധനുമായ ശ്രീനിവാസ് പൈ എന്നിവര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നവ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ച 61 അകൗണ്ടുകളെ ഇല്ലാതാക്കിയത്.
സിനിമകളിലെ ചില ഡയലോഗുകളും, ബാഗ്രൗണ്ട് മ്യൂസികുകളും ഉള്‍പെടുത്തി കൊണ്ടാണ് ഈ ഹാന്‍ഡിലുകള്‍ വഴി വീഡിയോകള്‍ പോസ്റ്റുകള്‍ ചെയ്തിട്ടുള്ളത്. സിനിമകളില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കും വിധം ചില ഗ്ലോറിഫികേഷനുകളും ഡയലോഗുകളും ബാഗ്രൗണ്ട് മ്യൂസികുകളും ഉള്‍പെടുത്തുന്നത് കുട്ടികളില്‍ തെറ്റായ സന്ദേശമാണ് എത്തിക്കുന്നതെന്നും ശില്പരാജും ശ്രീനിവാസും കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
തിരുവനന്തപുരത്ത് ശില്പരാജ് നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിയന്‍സ് ബ്യൂറോ ജില്ലയില്‍ മുഴുവന്‍ നിരീക്ഷണവും നടപടികളും സ്വീകരിച്ചത് ശ്രദ്ധേയമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഉന്നതതലങ്ങളില്‍ എത്തിപ്പെട്ട വ്യക്തിയാണ് കാഞ്ഞങ്ങാട് സ്വദേശിയായ ശ്രീനിവാസ് പൈ.
ശ്രീനിവാസ് ശേഖരിച്ച് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശില്പരാജ് നല്‍കിയ റിപോര്‍ടിന്മേല്‍ ഇന്‍സ്റ്റാഗ്രാമിന് നിയമപ്രകാരം നോടീസ് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ കാര്‍ക്കശമായ നിരീക്ഷണം സാമൂഹ്യമാധ്യമങ്ങളില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഇല്ലാതാക്കാന്‍ ഏര്‍പാടാക്കിയിട്ടുണ്ടെന്നും പൊലീസ് സൈബര്‍ ഓപറേഷന്‍സ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
61 Instagram accounts promoting drug use were blocked by Excise and Cyber Police. The action was based on the work of MV Shilparaj and Sreenivas Pai from Kasaragod, who reported these accounts.
#CyberPolice, #DrugFree, #InstagramBan, #Kasaragod, #SocialAction, #YouthAgainstDrugs