Attack | വിവാഹമോചന ഹർജിയുടെ പേരിൽ ഭർതൃബന്ധുവിൻ്റെ ആക്രമണം; യുവതിക്ക് പരിക്ക്, കാർ തകർത്തു, പ്രതി റിമാൻഡിൽ
● യുവതിയുടെ കാർ അടിച്ചു തകർക്കുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
● പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
കുമ്പള: (KasargodVartha) കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയതിൻ്റെ പേരിൽ ഭർതൃ ബന്ധുവായ യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് പരാതി. ഇതിനുപുറമെ യുവതിയുടെ കാർ അടിച്ചു തകർത്തതായും പറയുന്നു. സംഭവത്തിൽ ഭർതൃബന്ധുവായ നവാബി (35)നെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതനുസരിച്ച്, ആരിക്കാടി ഓൾഡ് റോഡിലെ യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഏപ്രിൽ മൂന്നിന് രാത്രിയായിരുന്നു സംഭവം. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇതിനു പിന്നാലെ ഞായറാഴ്ച രാത്രി യുവതിയുടെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാർ അടിച്ചു തകർത്തതായും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. ദാമ്പത്യബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് യുവതി കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്.
യുവതി ഭർത്താവിൻ്റെ ബന്ധുവായ നവാബിന് പണം കടം നൽകിയിരുന്നു. വിവാഹമോചന ഹർജി നൽകിയതിന് ശേഷം ഈ പണം തിരികെ ചോദിച്ചതാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു. ഈ വിഷയത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
A woman in Kumbala was attacked and injured by her husband's relative after she filed for divorce. Her car was also damaged, and her son was threatened. The accused, Nawab (35), was arrested by Kumbala police and remanded for two weeks. The attack reportedly followed the woman asking for money she had lent to Nawab.
#Kumbala #FamilyViolence #Divorce #Attack #Arrest #KeralaNews