വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
May 16, 2017, 12:30 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 16/05/2017) മലയോരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട കാക്കടവ് അരീങ്കല്ലിലെ എളംപാടി റാഷിദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ അടുക്കള ഭാഗത്തെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഷെല്‍ഫ് കുത്തിത്തുറന്ന് നാലര പവന്‍ സ്വര്‍ണവും, അരലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. റാഷിദും കുടുംബവും തിങ്കളാഴ്ച രാത്രി പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്.
അകത്ത് ചെന്ന് നോക്കിയപ്പോള്‍ ഷെല്‍ഫ് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Chittarikkal, Gold, Cash, Robbery, Kasaragod, Crime.