ഉപ്പളയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; 5 കാറുകളും ബസും ജ്വല്ലറിയും അടിച്ചുതകര്‍ത്തു, അക്രമം പോലീസ് കണ്ട്രോള് റൂമിന്റെ മൂക്കിന് താഴെ, കാലിയാ റഫീഖിന്റെ സംഘത്തിലുണ്ടായിരുന്ന യുവാവ് പിടിയില്‍
Mar 7, 2019, 15:47 IST
ഉപ്പള: (www.kasargodvartha.com 07.03.2019) ഉപ്പളയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അഞ്ച് കാറുകളും ഒരു ജ്വല്ലറിയുടെ ഗ്ലാസും കര്‍ണാടക കെ എസ് ആര് ടി സി ബസിന്റെ ഗ്ലാസും അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ച രണ്ട് മണിക്ക് ശേഷം ഉപ്പള റെയില്‍വെ സ്റ്റേഷന് റോഡിലാണ് പരക്കെ അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാലിയാ റഫീഖിന്റെ സംഘത്തിലുണ്ടായിരുന്ന ഉപ്പള മണിമുണ്ടയിലെ ഷരീഫ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന് റോഡില്‍ ഫ്ളാറ്റില്‍ താമസിക്കുന്ന നാസിം, ഹസീന എന്നിവരുടെ കാറുകള്‍, കെ എന്‍ എച്ച് ആശുപത്രിക്ക് സമീപത്ത് നിര്‍ത്തിട്ട മണിമുണ്ടയിലെ മുനീത്തിന്റെ ആര്‍ട്ടോ കാര്‍, സമീപത്തെ പറമ്പില്‍ നിര്‍ത്തിട്ടിരുന്ന മഞ്ചേശ്വരത്തെ ഇബ്രാഹിമിന്റെ സ്ക്കോര്‍പ്പിയോ കാര്‍, ഹനീഫിന്റെ ഓംനി വാന്‍, കൈകമ്പയിലെ മനോദത്തിന്റെ ആനന്ദ് ജ്വല്ലറിയുടെ ഗ്ലാസ്, റെയിവേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിട്ട കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിന്റെ മുന്‍ വശത്തെ ഗ്ലാസ് എന്നിവയാണ് തല്ലിതകര്‍ത്തത്.
ഉപ്പള പോലീസ് കണ്ട്രോള് റൂമിന്റെ 300 മീറ്റര്‍ അകലെയാണ് അക്രമം നടന്നത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് അക്രമം അഴിച്ചുവിട്ടത്. സമീപത്തെ ഒരു സി സി ടി വി ക്യാമറയില്‍ നിന്നും അക്രമിയായ യുവാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ഗുണ്ടാ സംഘാംഗമായ ഷരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ താന്‍ തനിച്ചാണ് അക്രമം നടത്തിയതെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.
ഉപ്പളയിലും പരിസര പ്രദേശങ്ങളിലും പോലീസ് അമര്‍ച്ച ചെയ്ത ഗുണ്ടാ സംഘങ്ങള്‍ വീണ്ടും ജനജീവിതത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നിരവധി വാഹനങ്ങളും ജ്വല്ലറികളും തകര്‍ക്കപ്പെട്ടത്. ഇത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പിടിയിലായ യുവാവ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Criminal-gang, Top-Headlines, Crime, Goonda attack in Uppala
< !- START disable copy paste -->