ഗുണ്ടകളുടെ അഴിഞ്ഞാട്ടം വീണ്ടും; ബൈക്ക് യാത്രക്കാരനു നേരെ കാറിലെത്തിയ സംഘത്തിന്റെ അക്രമം, വെട്ടേറ്റത് നാലുവയസുകാരനായ മകന്
Feb 23, 2019, 16:37 IST
ഉപ്പള: (www.kasargodvartha.com 23.02.2019) ഉപ്പളയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ബൈക്ക് യാത്രക്കാരനു നേരെ കാറിലെത്തിയ സംഘം അക്രമം അഴിച്ചുവിട്ടു. പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന നാലു വയസുകാരന് വെട്ടേറ്റു. സോങ്കാല്‍ അമ്പാറില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുര്‍ റഹ് മാന്‍- തഹ്സിനിയ ഭാനു ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഗഫൂറിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച വൈകിട്ടോടെ സോങ്കാലില്‍ വെച്ചായിരുന്നു അക്രമം.
കൈക്ക് പരിക്കേറ്റ കുട്ടിയെ ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംഗണ്‍വാടിയില്‍ നിന്ന് ഗഫൂറിനെ കൂട്ടി മടങ്ങുന്നതിനിടെയാണ് അബ്ദുര്‍ റഹ് മാനു നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ ഇടിക്കുന്ന രീതിയില്‍ കാറോടിച്ചത് ചോദ്യം ചെയ്തപ്പോള്‍ കാറില്‍ നിന്നും ഇറങ്ങി വന്ന ഒരാള്‍ തനിക്കു നേരെ വാള്‍ വീശുകയും ഇതിനിടെ മകന് പരിക്കേല്‍ക്കുകയുമായിരുന്നുവെന്ന് അബ്ദുര്‍ റഹ് മാന്‍ പരാതിപ്പെട്ടു. ബഹളം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടെ സംഘം കാറില്‍ കടന്നുകളയുകയും ചെയ്തു.
ഉപ്പളയിലും പരിസരപ്രദേശങ്ങളിലും ഗുണ്ടകളുടെ അഴിഞ്ഞാട്ടം ശക്തമായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bike, Attack, Uppala, Top-Headlines, Crime, Goonda Attack against Man in Uppala; Son injured
< !- START disable copy paste -->