Arrested | വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ്: ഓടി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍; 'പിടിയിലായത് ഹോടെലില്‍ ജോലി ചെയ്യുന്നതിനിടെ; പൊലീസ് പിടികൂടാതിരിക്കാന്‍ ഉപയോഗിച്ചിരുന്നത് മറ്റുള്ളവരുടെ ഫോണ്‍'
Aug 16, 2022, 19:04 IST
കാസര്‍കോട്: (www.kasargodvartha.com) വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് ആറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സംഭവ സമയത്ത് ഓടി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. ഇക്കഴിഞ്ഞ ജൂണ്‍ 25ന് തളങ്കര പള്ളിക്കാലില്‍ റെയില്‍വേ ട്രാകിന് സമീപത്തെ ശിഹാബ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിയിലെ അബ്ദുല്ലത്വീഫിനെ (35) ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് സുള്ള്യയില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ നേരത്തെ കണ്ണൂര്‍ ജില്ലയിലെ വിജേഷ് (29) അറസ്റ്റിലായിരുന്നു. മലപ്പുറം ജില്ലയിലെ ഒരാളെ പിടിക്കൂടാനുണ്ട്.
ശിഹാബും കുടുംബവും പുറത്തുപോയി തിരിച്ചുവരുന്നതിനിടെ വീട്ടില്‍ നിന്ന് ഒരാള്‍ ഇറങ്ങിവരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ശിഹാബ് ഇവരെ പിടികൂടാന്‍ ശ്രമിച്ചു. ശക്തമായ ബലപ്രയോഗത്തിനൊടുവില്‍ വിജേഷ് പിടിയിലാവുകയും മറ്റൊരാള്‍ രക്ഷപ്പെടുകയും ആയിരുന്നു. അതിനിടെ വിജേഷും കുതറി ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ വീടിന്റ ടെറസില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ലത്വീഫിനായി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. സുള്ള്യയില്‍ ഹോടെലില്‍ ജോലി ചെയ്ത് വരുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകീട്ട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ഗ്രാം സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ജ്വലറിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ബാക്കി സ്വര്‍ണം ഷൊര്‍ണൂരിലെ കടയില്‍ വില്‍പന നടത്തിയതായാണ് സൂചന. ഇവ കണ്ടെത്തുന്നതിനായി കസ്റ്റഡയില്‍ വാങ്ങും. പൊലീസ് പിടികൂടാതിരിക്കാന്‍ ലത്വീഫ് മറ്റുള്ളവരുടെ ഫോണാണ് ഉപയോഗിച്ചിരുന്നതെന്നും ഇത് ഇയാളെ കണ്ടെത്തുന്നതിന് പ്രയാസം സൃഷ്ടിച്ചതായും രണ്ട് മാസത്തോളമായി പ്രതികളുടെ പിന്നാലെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കാസര്‍കോട് ഡി വൈ എസ് പി വിവി മനോജിന്റെ മേല്‍ നോട്ടത്തില്‍ കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍, എസ് ഐ വിഷ്ണുപ്രസാദ്, എഎസ്‌ഐമാരായ ജോസഫ് കെ വി, ഉമേഷന്‍ ഇ, എസ്സിപിഒ ഷാജു കെ, അനില്‍ കെ ടി, സുരേന്ദ്രന്‍ കെ പി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍ കരിവെള്ളൂര്‍, സുരേന്ദ്രന്‍ കെ പി, രതീഷ് കെ എം, നരേന്ദ്രന്‍ കെ വി എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Arrested, Theft, Robbery, Accused, Investigation, Gold theft case; Young man arrested.
< !- START disable copy paste -->