city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime | സ്വര്‍ണ വ്യാപാരിയെ കാര്‍ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി; അന്വേഷണം

Gold merchant robbed after being hit by a car in Kozhikode
Representational Image Generated by Meta AI

● പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. 
● കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു.
● പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

കോഴിക്കോട്: (KasargodVartha) കൊടുവള്ളിയില്‍ സ്വര്‍ണ വ്യാപാരിയെ കാര്‍ ഇടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്നതായി പരാതി. മുത്തമ്പലം കാവില്‍ സ്വദേശി ബൈജുവാണ് ആക്രമണത്തിന് ഇരയായത്. ബസ് സ്റ്റാന്‍ഡിന് സമീപം ആഭരണ നിര്‍മാണ യൂണിറ്റ് നടത്തിവരുകയാണ് ഇയാള്‍. 

ബുധനാഴ്ച രാത്രി കട അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് സ്വര്‍ണ വ്യാപാരിയെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നതെന്നാണ് പരാതി.

10.30ന് മുത്തമ്പലത്ത് എത്തിയപ്പോഴാണ് സംഭവം. ആഭരണ നിര്‍മാണശാലയില്‍ നിന്നു പുറപ്പെട്ട ബൈജുവിനെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

#Kozhikode, #goldrobbery, #crime, #Kerala, #policeinvestigation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia