Theft Recovery | റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു; 4 മാസങ്ങള്‍ക്ക് ശേഷം 2 മോഷ്ടാക്കള്‍ പോലീസിന്റെ പിടിയിലായി
● മലപ്പുറം കൊണ്ടോട്ടി, കണ്ണൂർ കതിരൂർ സ്വദേശികളാണ് അറസ്റ്റിലായത്.
● സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് കോയമ്പത്തൂരിൽ എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
● കോഴിക്കോടുവെച്ചാണ് പ്രതികളെ പിടികൂടിയത്.
ചന്തേര: (KasargodVartha) റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് മുങ്ങിയ രണ്ട് മോഷ്ടാക്കള്‍ നാല് മാസങ്ങള്‍ക്ക് ശേഷം ചന്തേര പോലീസിന്റെ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ ടി ജാഫര്‍ (38), കണ്ണൂര്‍ കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി മുദസിര്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചന്തേര പോലീസ് പറയുന്നത്: 2024 ഡിസംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിലിക്കോട് ഏച്ചിക്കൊവ്വല്‍ എന്ന സ്ഥലത്ത് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഒന്നേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ബൈകിലെത്തിയ പ്രതികള്‍ പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. തൊട്ടടുത്ത ദിവസം സ്റ്റേഷനില്‍ പരാതി ലഭിക്കുകയും തുടര്‍ന്ന് 300 ഓളം സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് കോയമ്പതൂരില്‍ എത്തുകയുമായിരുന്നു. അവിടുന്ന് ലഭിച്ച 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതികളെ തിരിച്ചറിയുകയും പ്രതികളെ കോഴിക്കോടുവെച്ച് പിടികൂടുകയുമായിരുന്നു. മോഷണം പോയ സ്വര്‍ണം കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വലറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ ചന്തേര ഇന്‍സ്പെക്ടര്‍ എം പ്രശാന്ത്, സബ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍, സതീഷ് വര്‍മ്മ, സീനിയര്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍, രഞ്ജിത്ത് എം, സജിത്ത്, സിപിഒ സുധീഷ്, ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
Two thieves who snatched a gold chain from a woman walking by the roadside were arrested by Chanthra police after four months. The accused are A T Jafar from Malappuram and T Mudasir from Kannur.
#Arrest, #GoldTheft, #ChanthraPolice, #Crime, #KeralaPolice, #Theft