കേബിള്‍ നന്നാക്കാനാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ സംഘം വയോധികയായ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടു
Oct 5, 2018, 11:38 IST
ചീമേനി: (www.kasargodvartha.com 05.10.2018) കേബിള്‍ നന്നാക്കാനാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ രണ്ടംഗ സംഘം വയോധികയായ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടതായി പരാതി. കൊടക്കാട് പടിഞ്ഞാറെക്കരയിലെ ലക്ഷ്മിക്കുട്ടി അമ്മ(90)യുടെ മൂന്നേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ് നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. ലക്ഷ്മിക്കുട്ടി അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കേബിള്‍ ടെക്‌നീഷ്യന്‍മാരാണെന്ന് പറഞ്ഞ് ബൈക്കിലെത്തിയ സംഘം വീട്ടിനകത്ത് കയറുകയും മാല കവര്‍ച്ച ചെയ്ത ശേഷം രക്ഷപ്പെടുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു.
സംഭവത്തില്‍ ചീമേനി പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Gold chain, cheemeni, Police, Crime, Investigation, Gold chain robbed from House
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Gold chain, cheemeni, Police, Crime, Investigation, Gold chain robbed from House
< !- START disable copy paste -->