city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Robbery | വീട് കുത്തിത്തുറന്ന് കവര്‍ച്ച; അഞ്ചര പവന്‍ സ്വര്‍ണവും 15,000 രൂപയും കവര്‍ന്നു

Gold and Cash Stolen in Manjeshwaram Home Robbery
Photo: Arranged

● മണ്ണംകുഴി ഫിര്‍ദൗസ് നഗറിലാണ് സംഭവം 
● വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നത്
● വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് കവർച്ച നടന്നത്

മഞ്ചേശ്വരം: (KasargodVartha) മണ്ണംകുഴി ഫിര്‍ദൗസ് നഗറില്‍ വീട്ടിൽ കവര്‍ച്ച. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ അഞ്ചര പവൻ സ്വർണവും 15,000 രൂപയുമാണ് കവർന്നത്. പ്രവാസിയായ സലാല ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 

Gold and Cash Stolen in Manjeshwaram Home Robbery

വീട്ടുകാര്‍ കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

Gold and Cash Stolen in Manjeshwaram Home Robbery

കാസർകോട്, മഞ്ചേശ്വരം ഭാഗങ്ങളിൽ അടുത്ത കാലത്തായി കവർച്ചകൾ വർധിച്ചു വരികയാണ്. വീടുകളിൽ മാത്രമല്ല, ക്ഷേത്രങ്ങൾ അടക്കമുള്ള ആരാധനാലയങ്ങളിലും മോഷണങ്ങൾ  റിപോർട് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങൾ പ്രദേശവാസികളിൽ വലിയ ഭീതി പരത്തിയിരിക്കുകയാണ്.

Gold and Cash Stolen in Manjeshwaram Home Robbery

#Manjeshwaram #burglary #theft #keralanews #crime #policeinvestigation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia