city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപേക്ഷ നല്‍കിയാല്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിക്കും

കാസര്‍കോട്: (www.kasargodvartha.com 10.01.2018) കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയാല്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ വ്യക്തമാക്കി. സി.മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതി പരിഗണിക്കുമ്പോഴാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സഹായം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. അപേക്ഷ നല്‍കുന്നമുറയ്ക്ക് സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി.

അപേക്ഷ നല്‍കിയാല്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭിക്കും


സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 24 പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നടത്തിയ സിറ്റിംഗില്‍ നാലു പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ഒരു പരാതി ലഭിച്ചു. അടുത്ത സിറ്റിംഗ് ഫെബ്രുവരി 26ന് കണ്ണൂരില്‍ നടക്കും.

പള്ളി കമ്മിറ്റി ഭ്രഷ്ട് കല്‍പ്പിച്ച് തന്റെ കുടുംബത്തെ ദീര്‍ഘകാലമായി സമുദായത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ഇരുകൂട്ടരുമായി കമ്മീഷന്‍ സംസാരിച്ചു പ്രശ്നം ഒത്തുതീര്‍പ്പാക്കി. ഇവരുടെ കുടുംബവും പള്ളിക്കമ്മിറ്റിയുമായി ദീര്‍ഘകാലമായി തര്‍ക്കം നിലനിന്നിരുന്നു. മഹല്ലിന്റെ സേവനങ്ങളും ഇവര്‍ക്ക് നല്‍കിയിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Murder-case, Crime, Complaint, Get Government financial aid for Riyas Moulavi's family if requested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia