Devalokam murder case | പത്തനംതിട്ട ഇലന്തൂരിലെ നരബലി: 29 വര്‍ഷം മുമ്പ് കാസര്‍കോട്ട് നടന്ന ആഭിചാര ക്രിയയുടെ ഭാഗമായുള്ള ദേവലോകം ഇരട്ടകൊലയുടെ തനിയാവര്‍ത്തനം
Oct 12, 2022, 17:42 IST
കാസര്‍കോട്: (www.kasargodvartha.com) പത്തനംതിട്ട ഇലന്തൂരിലെ നരബലി 29 വര്‍ഷം മുമ്പ് കാസര്‍കോട്ട് നടന്ന ആഭിചാര ക്രിയയുടെ ഭാഗമായുള്ള ദേവലോകം ഇരട്ടകൊലയുടെ തനിയാവര്‍ത്തനം. 1993 ഒക്ടോബര്‍ ഒന്‍പതിന് രാത്രി പെര്‍ള ദേവലോകത്തെ ശ്രീകൃഷ്ണ ഭട്ടും, ഭാര്യ ശ്രീമതി ഭട്ടുമാണ് അന്ന് ആഭിചാര ക്രിയയുടെ ഭാഗമായി കൊല്ലപ്പെട്ടത്. വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചെത്തിയ ഇമാം ഹുസൈനെന്ന മന്ത്രവാദി ദമ്പതികളെ ആഭിചാര ക്രിയ നടത്തി കൊലപ്പെടുത്തി സ്വര്‍ണവും, പണവും കവരുകയായിരുന്നുവെന്നാണ് കേസ്.
പ്രസാദമെന്ന വ്യാജേന മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം വീട്ടുകാര്‍ക്ക് നല്കി മയക്കിയാണ് കൊലപാതകത്തിലേക്ക് സംഭവങ്ങള്‍ നടത്തിയത്. ശ്രീകൃഷ്ണ ഭട്ടിനോട് വീട്ടുവളപ്പില്‍ തെങ്ങിന്‍തൈ നടാനെടുത്ത കുഴിയില്‍ ഇറങ്ങി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ഇതനുസരിച്ച ഭട്ടിനെ പ്രാര്‍ഥിക്കുന്നതിനിടെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു പൊലീസ് കണ്ടെത്തിയത്. ഭര്‍ത്താവിനെ കൊന്ന ശേഷം ഭാര്യ ശ്രീമതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന് മന്ത്രവാദി രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് കേസ് റിപോര്‍ട്. വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ക്ക് രാവിലെ ബോധം തെളിഞ്ഞതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. പൂജയ്ക്കായി പ്രതി എത്തിച്ച പൂവന്‍കോഴിയെ സാക്ഷിയായി പരിഗണിച്ച് കോടതിയില്‍ ഹാജരാക്കിയതും, പിന്നീട് പൊലീസിനോട് സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടതും കേസിലെ അപൂര്‍വതയായിരുന്നു.
കൃത്യം നടന്ന് 15 വര്‍ഷം പിന്നിട്ടിട്ടും ലോകല്‍ പൊലീസിന് പ്രതിയെ കണ്ടെത്താനാവത്തതിനാല്‍ 2008 ല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 19 വര്‍ഷത്തിന് ശേഷം 2012ലാണ് കര്‍ണാടകയിലെ തുംകൂരില്‍ നിന്നും ഇമാം ഹുസൈനെ പിടികൂടിയത്. വിചാരണകോടതി പ്രതിക്ക് ഇരട്ട ജീവപര്യാന്തവും, രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. എന്നാല്‍ ഇയാള്‍ നല്കിയ അപീല്‍ പരിഗണിച്ച് ഹൈകോടതി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ശിക്ഷ വിധിച്ചതെന്ന് വ്യക്തമാക്കി ഇമാം ഹുസൈനെ വെറുതെ വിടുകയായിരുന്നു.
കൊലപാതകം നടന്ന് 20 വര്‍ഷം കഴിഞ്ഞാണ് ഇമാം ഹുസൈനെ പിടികൂടാനായത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും, മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും കണ്ടെത്താനായില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. ഈ കാലതാമസം കേസ് അന്വേഷണത്തെ സാരമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍. കാല് നൂറ്റാണ്ട് മുമ്പ് നാടിനെ നടുക്കിയ കൊലപാതകത്തില്‍ പ്രതിയെ വെറുതെ വിട്ടെന്നറിഞ്ഞ വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ഞെട്ടല്‍ മാറും മുമ്പേയാണ് പത്തനംതിട്ടയിലും സമാനമായ കൃത്യം നടന്നിരിക്കുന്നത്. കൊല നടന്ന വീട്ടില്‍ നിന്നും ഇമാം ഹുസൈന്റെ പേരിലുള്ള ഒരു വിസിറ്റിങ് കാര്‍ഡായിരുന്നു ആകെ ഉള്ള പൊലീസിന് ലഭിച്ച തെളിവ്. ഇലന്തൂരിലെ ഇരട്ടകൊലയിലും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന ചിന്തയിലാണ് കേരള ജനത.

Keywords: Latest-News, Kerala, Kasaragod, Murder-Case, Top-Headlines, Murder, Crime, Police, Pathanamthitta, Accused, Devalokam Double Murder Case, Flash back of Devalokam double murder case.
< !- START disable copy paste -->