ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും
Aug 26, 2019, 21:16 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2019) ആറ് വയസ്സുകാരിയെ ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതിക്ക് കോടതി അഞ്ച് വര്‍ഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ് അനുഭവിക്കണം.
തമിഴ്‌നാട് ചിദംബരം താലൂക്ക് സെയ്താര്‍ വളപ്പ് കടലൂര്‍ സ്വദേശിയും കൊടക്കാട് ആനിക്കാടിയില്‍ താമസക്കാരനുമായ അടയ്ക്കലത്തിന്റെ മകന്‍ അരുള്‍ദാസി (48)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2015 സെപ്റ്റംബര്‍ 20ന് നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നും ഭിക്ഷാടനം ചെയ്യിക്കാനായി ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിലാണ് വിധി. നീലേശ്വരം പോലീസ് ചാര്‍ജ് ചെയ്ത കേസാണിത്. പ്രതി അംഗപരിമിതനും ഭിക്ഷാടകനുമാണ്. പ്രതി കുറ്റക്കാരനാണെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
Keywords: Kerala, kasaragod, news, Top-Headlines, Crime, Kidnap, Girl, court, Five year impresonment for kidnap case accused