മീന്‍ ലോറി ഡ്രൈവറെ സിനിമാ സ്‌റ്റൈലില്‍ വന്ന് കാര്‍ കുറുകെയിട്ട് വധിക്കാന്‍ ശ്രമിച്ചു; മൂന്നംഗ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍
Sep 4, 2018, 15:24 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.09.2018) മീന്‍ ലോറി ഡ്രൈവറെ സിനിമാ സ്‌റ്റൈലില്‍ വന്ന് കാര്‍ കുറുകെയിട്ട് നിര്‍ത്തി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബീരിച്ചേരിയിലെ നൂറുദ്ദീന്‍ (30), പൂച്ചോലിലെ റിയാസ് (35) എന്നിവരെയാണ് ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന്‍ അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ പയ്യന്നൂര്‍ രാമന്തളി പാലക്കോട് നിന്നും മംഗളൂരുവിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന കെ എല്‍ 42 ജി 9208 നമ്പര്‍ മിനി ലോറി കോയോങ്കര മൃഗാശുപത്രിക്ക് സമീപം കെ എല്‍ 60 കെ 9339 നമ്പര്‍ കാര്‍ കുറുകെയിട്ട് തടഞ്ഞ് ലോറി ഡ്രൈവര്‍ പഴയങ്ങാടി മാടായിയിലെ മുഹമ്മദിന്റെ മകന്‍ മന്‍സൂറിനെ (44) വലിച്ച് പുറത്തിട്ട് ക്രൂരമായി അക്രമിക്കുകയായിരുന്നു.
പരിക്കേറ്റ മന്‍സൂറിനെ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഭിക്ക് ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മീന്‍ ലോറി കാറിലിടിച്ചിട്ടും നിര്‍ത്താതെ പോയി എന്നാരോപിച്ചാണ് മൂന്നംഗ സംഘം ആക്രമിച്ചത്. മൂന്നാം പ്രതിയെ പോലീസ് തിരയുകയാണ്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Assault, Attack, Crime, Fish Lorry driver assaulted by 3; 2 arrested
< !- START disable copy paste -->