യുവാവിന് നേരെ വെടിവെപ്പു നടത്തി ഗള്‍ഫിലേക്ക് മുങ്ങിയ കോലാച്ചി നാസര്‍ അറസ്റ്റില്‍
Oct 29, 2018, 15:06 IST
ഉദുമ: (www.kasargodvartha.com 29.10.2018) പാലക്കുന്ന് കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തില്‍ യുവാവിന് നേരെ വെടിവെപ്പു നടത്തി ഗള്‍ഫിലേക്ക് മുങ്ങിയ കോട്ടിക്കുളം കോടി റോഡ് കപ്പണക്കാലിലെ കോലാച്ചി നാസര്‍ എന്ന അബ്ദുള്‍ നാസറിനെ(37) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.ഇക്കഴിഞ്ഞ ജൂണ്‍
24ന് രാത്രി 10.30 മണിക്ക് പാലക്കുന്ന് മൂകാംബിക ജ്വല്ലറിക്ക് സമീപത്ത് വച്ച് പാലക്കുന്നിലെ മുഹമ്മദിന്റെ മകന്‍ ഷിബിന്‍ ഫയാസ് (20)നെ തോക്ക് ഉപയോഗിച്ച് വെടി വച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ നാസര്‍.
സംഭവത്തിന് ശേഷം ബംഗളൂരു വഴി ദുബൈയിലേക്ക് കടന്ന നാസറിനെ ദുബൈ വിമാനത്താവളത്തില്‍ പിടികൂടിയെങ്കിലും നിയമ പ്രശ്‌നത്തിന്റെ പേരില്‍ വിട്ടയച്ചിരുന്നു. സംഭവത്തിന് ശേഷം പ്രതി ആദ്യം മംഗളൂരുവിലേക്കാണ് പോയത്. സെബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ നോക്കി മംഗളൂരുവില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാസര്‍ ബംഗളൂരു വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.
< !- START disable copy paste -->

ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നതിന് മുമ്പെ ഗള്‍ഫിലേക്ക് കടന്ന നാസറിനെ പോലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ദുബൈ പോലീസ് തടഞ്ഞുവെച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണത്താല്‍ പിന്നീട് വിടുകയായിരുന്നു.
അടുത്തിടെ ഗള്‍ഫില്‍ നിന്നും നാസര്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു.ഇതിനിടയിലാണ് നാസറിനെ തിങ്കളാഴ്ച രാവിലെ ബേക്കല്‍ എസ്.ഐ കെ.പി.വിനോദ്കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.
കാര്‍ വാടകയ്ക്ക് കൊടുത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇടപെട്ടാണ് നാസര്‍ വെടിയുതിര്‍ത്തതെന്നും പേടിപ്പിക്കാന്‍ തോക്കെടുത്തപ്പോള്‍ അബദ്ധത്തില്‍ പൊട്ടിയതാകാമെന്നുമാണ് ഫയാസ് പറഞ്ഞിരുന്നത്. വധശ്രമത്തിനും ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനുമാണ് നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Firing case; Accused arrested, Kasaragod, Udma, news, Crime, Criminal-gang, Police, Arrest, Top-Headlines, Kerala.