city-gold-ad-for-blogger

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറോടിച്ച കേസിൽ പിതാവിന് 25,000 രൂപ പിഴ

Symbolic image of a minor riding a scooter
Representational Image Generated by Meta AI

● മാതാപിതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തി.
● രക്ഷിതാക്കൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു

 

മംഗളൂരു: (KasargodVartha) ചിക്കമംഗളൂരു ജില്ലയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സ്കൂട്ടറിൽ ഓടിക്കാൻ അനുവദിച്ചതിന് മുഡിഗെരെ സിവിൽ ആൻഡ് ജെഎംഎഫ്‌സി കോടതി കുട്ടിയുടെ മാതാപിതാക്കൾക്ക് 25,000 രൂപ പിഴ ചുമത്തി.

മുദിഗരെ ബാപ്പു നഗറിൽ താമസിക്കുന്ന പതിനാറുകാരനായ ആൺകുട്ടിയെ അടുത്തിടെ സ്കൂട്ടർ ഓടിക്കുന്നതിനിടെ ട്രാഫിക് പൊലീസ് പിടികൂടിയിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇരുചക്ര വാഹനം ഓടിക്കാൻ അനുവദിച്ചതിന് കുട്ടിയുടെ പിതാവ് മുഹമ്മദ് സിറാജിനെതിരെ പൊലീസ് കേസെടുത്തു. ഇതുസംബന്ധിച്ച് പൊലീസ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.

കേസ് പരിഗണിച്ച മുദിഗെരെ കോടതി കുട്ടിയുടെ മാതാപിതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 25,000 രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു.

Summary: A father in Chikkamagaluru was fined ₹25,000 by a Mudigere court for allowing his 16-year-old son to ride a scooter, after the boy was caught by traffic police.

#Chikkamagaluru #TrafficFine #MinorDriving #RoadSafety #KarnatakaNews #CourtOrder
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia