Remand | ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്: ടി കെ പൂക്കോയ തങ്ങൾ റിമാൻഡിൽ; വീണ്ടും അറസ്റ്റിലായത് 56 കേസുകളിൽ
● കണ്ണൂർ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്
● ഇൻസ്പെക്ടർ ബേബി വർഗീസാണ് പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്തത്
● 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കണ്ണൂർ: (KVARTHA) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവായിരുന്ന ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി കെ പൂക്കോയ തങ്ങൾ റിമാൻഡിൽ. കേസ് അന്വേഷിക്കുന്ന കണ്ണൂർ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർ ബേബി വർഗീസാണ് പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്തത്.
മുൻ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം സി ഖമറുദ്ദീൻ, ജില്ലാ പ്രവർത്തക സമിതി അംഗം ടി കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത 167ൽ പരം കേസുകളുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
പിന്നീട് പ്രതികൾ എല്ലാവരും ജാമ്യത്തിലിറങ്ങി. അതിനു ശേഷം 56 കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലാണ് ടി കെ പൂക്കോയ തങ്ങളെ ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്ത് രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്തത്.
FashionGoldScam #Kerala #Arrest #TKPookoyaThangal #MuslimLeague #Investigation