Crime | കുടുംബ കലഹം കൊലപാതകത്തിൽ കലാശിച്ചു; മകളെയും ഭാര്യയുടെ അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
● കടബാഗരെയിലെ സ്കൂളിൽ ഡ്രൈവറായ കെ.രത്നാകരൻ ആണ് കൊലപാതകം നടത്തിയത്.
● മകൾ, ഭാര്യാ മാതാവ്, സഹോദര ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്.
● കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മംഗളൂരു: (KasargodVartha) ചിക്കമഗളൂരു ഖണ്ഡ്യ ഹോബ്ലി മഗാലു ഗ്രാമത്തിൽ നടന്ന ദാരുണ സംഭവത്തിൽ യുവാവ് തന്റെ കുടുംബത്തിലെ നാല് പേർക്ക് നേരെ വെടിയുതിർക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പ്രതി ആത്മഹത്യ ചെയ്തു. കടബാഗരെയിലെ സ്കൂളിൽ വാഹന ഡ്രൈവറായ കെ.രത്നാകരൻ (34) ആണ് കൊലപാതകം നടത്തിയത്. രത്‌നാകരന്റെ മകൾ മൗല്യ (ആറ്), ഭാര്യാ മാതാവ് ജ്യോതി (50), സഹോദര ഭാര്യ നാദിനി സിന്ധു (24) എന്നിവരാണ് കൊല്ലപ്പെട്ടത്. നാദിനിയുടെ ഭർത്താവിന് കാലിൽ വെടിയേറ്റ് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതിനുമുമ്പ് കുടുംബം തന്നെ വഞ്ചിച്ചുവെന്നും ഭാര്യ രണ്ട് വർഷം മുമ്പ് ഉപേക്ഷിച്ചുവെന്നും അവകാശപ്പെടുന്ന വീഡിയോ രത്‌നാകർ റെക്കോർഡ് ചെയ്തതായി പോലീസ് പറഞ്ഞു. അക്രമം നടത്തിയ ശേഷം വിജന സ്ഥലത്ത് പോയി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
In a tragic incident in Chikkamagaluru, Karnataka, K. Ratnakaran (34) shot and killed his daughter (6), mother-in-law (50), and sister-in-law (24) before committing death. His brother's wife's husband was injured. Police suspect a family feud as the motive, and Ratnakaran reportedly recorded a video before the violence.
#FamilyViolence #MurderSuicide #Karnataka #Chikkamagaluru #Tragedy #Crime