രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു
Nov 1, 2017, 00:22 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2017) രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. തായലങ്ങാടിയിലെ ഒരു ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വന്‍ ശേഖരം ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്.
വിദ്യാനഗര്‍ സ്വദേശി ഇബ്രാഹിം ഖലീലിന്റെ പേരിലുള്ളതാണ് ഗോഡൗണ്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായി വിവരമുണ്ട്. കാസര്‍കോട് ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിനായിരുന്നു പരിശോധന.
ക്രീം, ലോഷന്‍, സോപ്പ്, പൗഡര്‍ തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലായി ആയിരത്തോളം സാധനങ്ങളാണ് പിടികൂടിയത്. ഇവയില്‍ ഭൂരിഭാഗവും പാക്കിസ്താനിലും ചൈനയിലും നിര്‍മിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിര്‍മാണ കമ്പനിയുടെയോ, ലൈസന്‍സിയുടെ പോരോ വിലാസമോ, വിലയോ, അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിവരമോ രേഖപ്പെടുത്തിയിട്ടില്ല.
പിടിച്ചെടുത്ത വസ്തുക്കള്‍ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, News, Crime, Investigation, Top-Headlines.