Arrest | പൊലീസിന്റ വാഹന പരിശോധനയ്ക്കിടെ ബൈകിൽ നിന്ന് മയക്കുമരുന്ന് പിടികൂടി; 2 പേർ അറസ്റ്റിൽ
● 24.15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
● പാറക്കട്ട ജംഗ്ഷനിൽ വെച്ചാണ് പിടികൂടിയത്.
● എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
കാസർകോട്: (KasargodVartha) 24.15 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം നൗശാദ് (37), അബ്ദുർ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പാറക്കട്ട ജംഗ്ഷനിൽ നിന്ന് മീപ്പുഗിരി ഭാഗത്തേക്ക് കെഎൽ 14 ആർ 7613 നമ്പർ ബൈകിൽ പോവുകയായിരുന്ന പ്രതികളെ തടഞ്ഞു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വാഹനവും കസ്റ്റഡിയിലെടുത്തു.
നാർകോടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്‌സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്താണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാസർകോട് ടൗൺ എസ്ഐ എം പി പ്രദീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, എൻ വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
#Kasaragod #drugseizure #Kerala #India #police #arrest #MDMA