Remanded | ഡോക്ടറുടെ മരണം: അറസ്റ്റിലായ മുസ്ലിം ലീഗ് നേതാക്കളടക്കം 5 പേരെയും റിമാന്‍ഡ് ചെയ്തു
Nov 11, 2022, 20:50 IST
ബദിയഡുക്ക: (www.kasargodvartha.com) മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ് കൃഷ്ണമൂര്‍ത്തി (57) യുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ആത്മഹത്യയ്ക്ക് പ്രേരണയായിയെന്നുമുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് പേരെയും റിമാന്‍ഡ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അശ്റഫ്, ശിഹാബുദ്ദീന്‍, ഉമറുല്‍ ഫാറൂഖ്, മുന്‍ പഞ്ചായത് അംഗം മുഹമ്മദ് ഹനീഫ് എന്ന അന്‍വര്‍, കുമ്പഡാജെ പഞ്ചായത് മുസ്ലിം ലീഗ് സെക്രടറി അലി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ബദിയഡുക്ക ടൗണില്‍ ഡെന്റല്‍ ക്ലിനിക് നടത്തിവരികയായിരുന്ന കൃഷ്ണമൂര്‍ത്തിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാണാതാവുകയും അന്വേഷണത്തിനിടെ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഡോക്ടറുടെ മകളും അടുത്ത ബന്ധുവും അദ്ദേഹം നടത്തിവന്ന ക്ലിനികിലെ കംപൗന്‍ഡറുമാണ് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പോസ്റ്റ് മോര്‍ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച പുലര്‍ചെ നാലുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Badiyadukka, Assault, Complaint, Arrested, Remand, Doctor's death: All 5 arrested remanded.
< !- START disable copy paste -->